'ശാന്തതക്കൊടുവില്‍ വിജയം വന്നു'
text_fieldsബംഗളൂരു: കടുത്ത സമ്മര്‍ദത്തിനിടയിലും ശാന്തമായിരിക്കാനുള്ള കഴിവാണ് ബംഗ്ളാദേശിനെതിരെ ട്വന്‍റി20 ലോകകപ്പില്‍ നിര്‍ണായകമായ ഒരു റണ്‍ ജയം നേടാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി. ശരിക്കും താറുമാറായ അവസ്ഥയെ മറികടക്കുകയെന്നതാണ് പ്രധാനമെന്ന് മത്സരശേഷം ധോണി പറഞ്ഞു. 147 റണ്‍സ് വിജയലക്ഷ്യമിട്ട ബംഗ്ളാദേശ് അവസാനപന്തില്‍ ഒരു റണ്‍സ് അകലെ ഇടറിവീഴുകയായിരുന്നു.
ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു ബൗണ്ടറിയടക്കം നേടി ബംഗ്ളാദേശ് ആതിഥേയരെ വിറപ്പിച്ചെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മുസ്തഫിസുര്‍ റഹ്മാനെ റണ്ണൗട്ടാക്കാന്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ വേഗത്തില്‍ ഓടിയ ധോണിയാണ് വിജയമൊരുക്കിയത്.
2007 ഏകദിന ലോകകപില്‍ ബംഗ്ളാദേശിനോട് തോറ്റ് പുറത്തായതിന്‍െറ ഓര്‍മകള്‍ മനസ്സിലുണ്ടായിരുന്നുവെന്ന് ധോണി പറഞ്ഞു. യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും ധോണി പ്രകീര്‍ത്തിച്ചു. നിര്‍ണായക ഓവറില്‍ യോര്‍ക്കര്‍ എറിയരുതെന്ന് പാണ്ഡ്യയോട് പറഞ്ഞിരുന്നതായും ധോണി പറഞ്ഞു.
ആവേശകരമായ വിജയമൊരുക്കിയ താരങ്ങള്‍ ടീം ബസിലാണ് വ്യാഴാഴ്ച ഹോളി ആഘോഷിച്ചത്. വിരാട് കോഹ്ലിയും ഹര്‍ഭജന്‍ സിങ്ങും സുരേഷ് റെയ്നയുമടക്കമുള്ള താരങ്ങള്‍ പരസ്പരം ചായംപൂശി നിറങ്ങളുടെ ഉത്സവം ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.