ന്യൂസിലന്‍ഡ് വൈറ്റ് വാഷ്
text_fieldsകൊല്‍ക്കത്ത: വന്‍കരയിലെ കൊമ്പന്മാരെ മുട്ടുകുത്തിച്ച് ഏഷ്യാ കപ്പ് ഫൈനല്‍ വരെയത്തെി ക്രിക്കറ്റ് ലോകത്തിന്‍െറ കൈയടി നേടിയവര്‍ ആഴ്ചകള്‍ കഴിഞ്ഞത്തെിയ ലോകമാമാങ്കത്തില്‍ സംപൂജ്യരായി മടങ്ങി. അപരാജിത റെക്കോഡുമായി ഗ്രൂപ് ‘ബി’യിലെ അവസാന പോരിനിറങ്ങിയ ന്യൂസിലന്‍ഡാണ് കളിക്കുമുമ്പേ പുറത്തായ ബംഗ്ളാദേശിനെ 75 റണ്‍സിന് അനായാസം മറികടന്നത്. അഞ്ചു മുന്‍നിര വിക്കറ്റുകളുമായി പേസര്‍ മുസ്തഫിസു റഹ്മാന്‍ കളംനിറഞ്ഞ കളിയില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടിയപ്പോള്‍ ബംഗ്ളാദേശ് 15.4 ഓവറില്‍ 70 റണ്‍സിന് എല്ലാവരും പുറത്തായി.
മുന്‍നിര താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ആദം മില്‍നെ എന്നിവരെ കരക്കിരുത്തി ഇറങ്ങിയ ന്യൂസിലന്‍ഡിനായിരുന്നു ടോസ്. ഏറെക്കാലത്തിനുശേഷം ഈഡന്‍ഗാര്‍ഡന്‍സില്‍ വീണ്ടും പാഡുകെട്ടിയ ടീം പതിവുപോലെ ബാറ്റിങ് തെരഞ്ഞെടുത്തത് വീണ്ടുമൊരു ചിത്രവധത്തിന്‍െറ തുടക്കമാകുമെന്ന തോന്നല്‍ നല്‍കി. പക്ഷേ, മാരകമായി പന്തെറിഞ്ഞ പേസര്‍ മുസ്തഫിസു റഹ്മാന്‍ നിരന്തരം വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്‍ഡിനെ പരീക്ഷിച്ചപ്പോള്‍ റണ്ണൊഴുക്കിന് പതിവു വേഗമുണ്ടായില്ല. 25 റണ്‍സില്‍ ഓപണര്‍ നിക്കള്‍സിനെ വീഴ്ത്തിയ മുസ്തഫിസ് അല്‍പം വൈകിയാണെങ്കിലും വില്യംസണെയും മടക്കിയതോടെ ബാറ്റിങ് ടീം പ്രതിരോധത്തിലായി. മൂന്നാമനായി എത്തിയ മണ്‍റോ പക്ഷേ, തെല്ലും കൂസലില്ലാതെ സിംഗ്ളും ഡബ്ളുമായി ന്യൂസിലന്‍ഡ് ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. മധ്യനിരയുടെ കരുത്തില്‍ ടീം പരിക്കില്ലാതെ മുന്നോട്ടുപോകുന്നതിനിടെ വീണ്ടുമത്തെിയ മുസ്തഫിസു റഹ്മാന്‍ നിരന്തരം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ളാദേശ് ആരാധകര്‍ക്ക് ഒരിക്കല്‍ക്കൂടി പ്രതീക്ഷ പകര്‍ന്നു. ആന്‍ഡേഴ്സണ്‍, എലിയട്ട്, റോഞ്ചി, സാന്‍റ്നര്‍, നഥാന്‍ മക്കല്ലം എന്നിവരൊക്കെയും രണ്ടക്കം കടക്കാതെ പുറത്തായതോടെ ന്യൂസിലന്‍ഡ് 145 റണ്‍സിലൊതുങ്ങി.
നാലു റണ്‍സത്തെുമ്പോഴേക്ക് ആദ്യ വിക്കറ്റ് വീണതിന്‍െറ ആഘാതത്തില്‍ ഒരിക്കലും ടീമിന് കരകയറാനായില്ല. ന്യൂസിലന്‍ഡ് ബൗളിങ്ങും ഫീല്‍ഡിങ്ങും ഒരേ മികവില്‍ അവസാനം വരെ തകര്‍ത്താടിയപ്പോള്‍ 70 റണ്‍സത്തെുമ്പോഴേക്ക് ബംഗ്ളാദേശ് ഓള്‍ഒൗട്ടായി. 42 റണ്‍സെടുത്ത വില്യംസണാണ് മാന്‍ ഓഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.