ധോണിയുടെ ടീമിൻെറ കഷ്ടകാലം തീരുന്നില്ല; സ്റ്റീവന്‍ സ്മിത്തും നാട്ടിലേക്ക്
text_fieldsപൂണെ: റൈസിങ് പൂണെ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റൻ എം.എസ് ധോണിയുടെ കഷ്ടകാലം തീരുന്നില്ല. െഎ.പി.എല്ലിൽ പുരോഗമിക്കുമ്പോൾ ടീമിൻെറ നെടുന്തൂണുകളായ വിദേശ താരങ്ങൾ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുകയാണ്. ഒടുവിൽ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ.പി.എല്‍ റൈസിങ് പൂണെ സൂപ്പര്‍ ജയന്‍റ്സ് താരവുമായ സ്റ്റീവന്‍ സ്മിത്താണ് പരിക്കേറ്റ് പിന്മാറിയത്.
പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന പൂനെക്ക് മികച്ച ഫോമിലുള്ള സ്മിത്തിന്‍െറ തിരിച്ചു പോക്ക് കനത്ത തിരിച്ചടിയാണ്. ഈ സീസണില്‍ പരിക്കേറ്റ് പുറത്താകുന്ന നാലാമത്തെ പൂനെ താരമാണ് സ്മിത്ത്. മത്സരത്തിനിടെ വലത് കൈക് പരിക്കേറ്റതാണ് സ്മിത്തിന് വിനയായത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡൂ പ്ലസിസ്, കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
വിരലിനേറ്റ പരിക്കാണ് ഫാഫ് ഡൂ പ്ലസിസിക്ക് വിനയായത്. ഒന്നരമാസം വിശ്രമം വേണ്ടിവരുമെന്ന് ഡുപ്ളസി ട്വിറ്ററില്‍ അറിയിച്ചു. ആസ്ട്രേലിയയും വെസ്റ്റിന്‍ഡീസും അടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്‍റില്‍ ഡുപ്ളസിക്ക് കളിക്കാനാവില്ല. കാല്‍വണ്ണക്ക് പരിക്കേറ്റത് ഗുരുതരമായതോടെയാണ് കെവിന്‍ പീറ്റേഴ്സണ്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.