മിക്കി ആര്‍തര്‍ പാകിസ്താന്‍ ക്രിക്കറ്റ് കോച്ച്
text_fieldsകറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ കോച്ച് മിക്കി ആര്‍തറെ നിയമിച്ചു. ട്വന്‍റി20 ലോകകപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ വഖാര്‍ യൂനുസിന്‍െറ പിന്‍ഗാമിയായാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ പുതിയ നിയമനം. ഈ മാസം അവസാനത്തോടെ അദ്ദേഹം ചുമതലയേല്‍ക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ആര്‍തറുടെ നിയമനം സംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹവുമായി ടെലിഫോണില്‍ കാര്യങ്ങള്‍ ധാരണയാക്കിയതായും പി.സി.ബി അറിയിച്ചു. വസിം അക്രം, റമീസ് രാജ, ഫൈസല്‍ മിര്‍സ എന്നിവരുടെ സമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ കോച്ചിനെ കണ്ടത്തെിയത്. 110 ഫസ്റ്റ്ക്ളാസ് ക്രിക്കറ്റുകളില്‍ കളിച്ച ആര്‍തര്‍ പരിശീലകനെന്ന നിലയിലാണ് രാജ്യാന്തര ശ്രദ്ധനേടിയത്. 2005 മുതല്‍ 2010 വരെ ആര്‍തര്‍ പരിശീലിപ്പിച്ച ദക്ഷിണാഫ്രിക്ക ടെസ്റ്റ്-ഏകദിന റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായി. പിന്നീട് രണ്ടുവര്‍ഷം ആസ്ട്രേലിയക്കൊപ്പമായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്സ് പരിശീലകനായി നില്‍ക്കെയാണ് ദേശീയ ടീമിന്‍െറ ഭാഗമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.