ധോണി നായകസ്ഥാനം ഒഴിയേണ്ട സമയമായി -ഗാംഗുലി
text_fieldsന്യൂഡല്‍ഹി: 2019 ലോകകപ്പിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എം.എസ്. ധോണി നയിക്കുമെന്നതില്‍ ആശ്ചര്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. വിരാട് കോഹ്ലി മികച്ച താരമാണെന്നും നായകസ്ഥാനം കോഹ്ലിയെ ഏല്‍പിക്കണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ദേശീയ സെലക്ടര്‍മാര്‍ ഉടന്‍ ശ്രദ്ധപതിപ്പിക്കണം. ദേശീയ മാധ്യമം സംഘടിപ്പിച്ച ഷോയിലാണ് ഗാംഗുലി മനസ്സുതുറന്നത്.
കഴിഞ്ഞ ഒമ്പതു വര്‍ഷമായി ധോണി ക്യാപ്റ്റനായി തുടരുന്നു. നീണ്ട കാലയളവാണത്. അദ്ദേഹത്തിന്‍െറ ജോലി അദ്ദേഹം നന്നായിചെയ്തു. നിരവധി നേട്ടങ്ങളുണ്ടാക്കി. എന്നാല്‍, അടുത്ത നാലു വര്‍ഷംകൂടി ടീമിനെ നയിക്കാനുള്ള കഴിവ് ധോണിയിലുണ്ടോ എന്നത് സംശയകരമാണ്. ഇപ്പോള്‍ തന്നെ ടെസ്റ്റ് പദവിയൊഴിഞ്ഞ ധോണി ഏകദിനത്തിലും ട്വന്‍റി20യിലും മാത്രമാണ് കളിക്കുന്നത്. 2019ലും ധോണിയാകുമോ ഇന്ത്യയെ നയിക്കുന്നത് എന്നതിന് സെലക്ടര്‍മാര്‍ ഉത്തരം പറയണം. അല്ല എന്നാണെങ്കില്‍ പുതിയ ക്യാപ്റ്റനെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം. ഉത്തരം അതെ എന്നാണെങ്കില്‍ എന്നെ അമ്പരപ്പിക്കും. ധോണി ക്രിക്കറ്റില്‍നിന്ന് വിരമിക്കണമെന്ന് താന്‍ പറയില്ല. അദ്ദേഹത്തിന് ആവശ്യമെങ്കില്‍ തുടരാം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം തുടരുമെന്നാണ് വിശ്വാസം. ധോണിയുടെ സേവനം ഇപ്പോഴും ടീമിന് ആവശ്യമാണ്.
വിരാട് കോഹ്ലിയെ പുകഴ്ത്തുന്നതിലും ഗാംഗുലി മടികാണിച്ചില്ല. മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന താരമാണ് കോഹ്ലി. നിലവില്‍ ലോകത്ത് ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാനാണ് അദ്ദേഹം. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്‍െറ റെക്കോഡ് മോശമല്ല. കോഹ്ലിയെ ക്യാപ്റ്റനാക്കുന്നത് ധോണിയെ അപമാനിക്കലാകില്ളെന്നും ഗാംഗുലി പറഞ്ഞു. ട്വന്‍റി20 ലോകകപ്പ് സെമിഫൈനലില്‍ വിന്‍ഡീസിനെതിരെയുള്ള തോല്‍വിക്കുശേഷം വിരമിക്കുമോ എന്നുചോദിച്ച ആസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനെ എം.എസ്. ധോണി സ്വന്തം ഇരിപ്പിടത്തിലേക്ക് വിളിച്ചുവരുത്തി പരിഹസിച്ചിരുന്നു. അന്ന് പരിമിത ഓവര്‍ ക്യാപ്റ്റന്‍സിയില്‍നിന്ന് ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ളെന്ന സൂചനയാണ് ധോണി നല്‍കിയത്. നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ ധോണിയുടെ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് പുറത്താകലിന്‍െറ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.