ആഡം സാംപക്ക് ആറു വിക്കറ്റ്; ഹൈദരാബാദ് പതറി
text_fieldsവിശാഖപട്ടണം: മുംബൈ ഇന്ത്യന്‍സിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന്‍െറ വമ്പില്‍ പോയന്‍റ് പട്ടികയില്‍ പിന്നില്‍ നില്‍ക്കുന്ന റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിനെതിരെ കളത്തിലിറങ്ങിയ ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഇടര്‍ച്ച. 20 ഓവറില്‍ എട്ടു വിക്കറ്റിന് 137 റണ്‍സെടുക്കാനേ ആതിഥേയര്‍ക്ക് സാധിച്ചുള്ളൂ.
നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ആസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയുടെ മുന്നിലാണ് ഹൈദരാബാദ് പതറിയത്. ആര്‍.പി. സിങ്, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 27 പന്തില്‍ രണ്ടു വീതം ഫോറും സിക്സും സഹിതം 33 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറര്‍. കെയ്ന്‍ വില്യംസണ്‍ 32ഉം യുവരാജ് സിങ് 23ഉം റണ്‍സ് നേടി.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ച് ഉഗ്രന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (11) ആര്‍.പി. സിങ് ധോണിയുടെ കൈകളിലത്തെിച്ചു. രണ്ടാം വിക്കറ്റില്‍ ധവാനും വില്യംസണും 64 റണ്‍സ് വരെയത്തെിച്ചെങ്കിലും 10 ഓവര്‍ പിന്നിട്ടത് തിരിച്ചടിയായി. ധവാനെ സൗരഭ് തിവാരിയുടെ കൈകളിലത്തെിച്ച് അശ്വിനാണ് സഖ്യം പൊളിച്ചത്. പിന്നീട് എത്തിയ യുവി രണ്ടു സിക്സുകള്‍ പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും അധികം ആയുസ്സുണ്ടായില്ല. യുവരാജിനെ സാംപ തിവാരിയുടെ കൈകളിലത്തെിച്ചു. ഇഴഞ്ഞുനീങ്ങിയ വില്യംസണെയും സാംപ മടക്കി. ഹെന്‍റിക്വസ് (10), ദീപക് ഹൂഡ (14), നമാന്‍ ഓജ (7), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരെയും പെട്ടെന്ന് മടക്കി സാംപ വിക്കറ്റ് വേട്ട അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.