ശശാങ്ക് മനോഹർ ഐ.സി.സി ചെയർമാൻ
text_fieldsന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സി ഭരണഘടന ഭേദഗതി ചെയ്ത ശേഷം സ്വതന്ത്ര ചുമതലയുള്ള ആദ്യത്തെ ഐ.സി.സി ചെയര്‍മാനാണ് മനോഹര്‍. നേരത്തെ ചെയര്‍മാനാകുന്നതിനു മുന്നോടിയായി ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
ഓരോ ഐ.സി.സി ഡയറക്ടര്‍മാരുമാണ് സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുക. നിലവിലോ, മുമ്പോ ഡയറക്ടറായവരെ മാത്രമേ നാമനിര്‍ദേശം ചെയ്യാവൂ. രണ്ടിലധികം അംഗങ്ങളുടെ പിന്തുണയും സ്ഥാനാര്‍ഥിത്വത്തിനാവശ്യമാണ്.
സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍ അദ്നാന്‍ സയിദിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. 2008-2011 കാലയളവില്‍ ബി.സി.സി.ഐ പ്രസിഡന്‍റായിരുന്ന ശശാങ്ക് മനോഹര്‍ കഴിഞ്ഞ വര്‍ഷം ജഗ്മോഹന്‍ ഡാല്‍മിയ മരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ചുമതലയേല്‍ക്കുന്നത്. ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായിട്ടാണ് കാണുന്നത്. എല്ലാ ഐ.സി.സി ഡയറക്ടര്‍മാര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസം കാക്കാന്‍ എന്‍െറ കഴിവിന്‍െറ പരമാവധി ശ്രമിക്കും. എനിക്ക് പിന്തുണ നല്‍കിയ ബി.സി.സി.ഐയിലെ സഹപ്രവര്‍ത്തകര്‍ക്കും എന്‍െറ അകമഴിഞ്ഞ നന്ദി -ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഐ.സി.സി ഭരണഘടന ഭേദഗതി നടത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാകുര്‍ പുതിയ ചെയര്‍മാനെ സ്വാഗതം ചെയ്തു. ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സെക്രട്ടറിയായ അനുരാഗ് ഠാകുറിന്‍െറയും ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളയുടെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.