പഞ്ചാബിന്‍െറ അപ്രതീക്ഷിത പൂട്ട്; മുംബൈക്ക് തകര്‍ച്ച
text_fieldsവിശാഖപട്ടണം: പ്ളേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ അപ്രതീക്ഷിത പൂട്ട്. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് മുംബൈക്ക് എടുക്കാനായത്. കീറണ്‍ പൊള്ളാര്‍ഡ്(27), നിതീഷ് റാണ(25), കൃണാല്‍ പാണ്ഡ്യ(19) എന്നിവരാണ് മുംബൈയെ 100 കടത്തിയത്. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുപേരെ പുറത്താക്കിയ മാര്‍കസ് സ്റ്റോയിനിസാണ് മുംബൈയെ തകര്‍ത്തത്.
സന്ദീപ് ശര്‍മ, മോഹിത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരാളെ കൂടാരം കയറ്റി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 15 റണ്‍സെടുത്തു. ഒന്നും നഷ്ടപ്പെടാനില്ലാതെ ഇറങ്ങിയ പഞ്ചാബ് മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. സ്കോര്‍ രണ്ടക്കം കടക്കും മുമ്പേ ഓപണര്‍ ഉന്മുക്ത് ചന്ദ്(0), മൂന്നാമന്‍ അമ്പാട്ടി റായിഡു(0) എന്നിവര്‍ കളത്തിനു പുറത്തത്തെി. തകര്‍ച്ചയെ അതിജീവിച്ച് പൊള്ളാര്‍ഡും പാണ്ഡ്യയും 17ാം ഓവറില്‍ 100 കടത്തിയെങ്കിലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് മുംബൈക്ക് തിരിച്ചടിയായി. സന്ദീപ് നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മുംബൈയുടെ ഹര്‍ഭജന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.