ഐ.പി.എല്‍: പ്ലേ ഓഫ് ചിത്രം തെളിഞ്ഞു
text_fieldsഡല്‍ഹി: ഐ.പി.എല്‍ പ്രാഥമിക റൗണ്ടിന് ആവേശോജ്ജ്വല സമാപനം. അവസാനമത്സരം വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗുജറാത്തും ബാംഗ്ളൂരും ഹൈദരാബാദും കൊല്‍ക്കത്തയും പ്ളേ ഓഫിലത്തെി. 18 പോയന്‍റ് നേടിയ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. റണ്‍റേറ്റിന്‍െറ അടിസ്ഥാനത്തില്‍ ബാംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലത്തെി. ഈ ടീമുകള്‍ക്കെല്ലാം 16 പൊയന്‍റ് വീതമുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത്, ബാംഗ്ളൂരിനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലത്തെും. തോല്‍ക്കുന്നവര്‍ എലിമിനേറ്ററിലെ വിജയികളുമായി ശനിയാഴ്ച മാറ്റുരക്കും. ഈ മത്സരത്തിലെ വിജയികളും കലാശപ്പോരിന് യോഗ്യത നേടും.
ഡല്‍ഹിയെ വീഴ്ത്തി ബാംഗ്ളൂര്‍
റായ്പുര്‍: ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ പ്രതീതിയില്‍ നടന്ന പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ളൂരിന് ജയം. പ്ളേ ഓഫ് യോഗ്യത നേടാന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ബാംഗ്ളൂര്‍ ജയിച്ചത്. മികച്ച ഫോമിലുള്ള നായകന്‍ വിരാട് കോഹ്ലിയും (45 പന്തില്‍ 54*) ലോകേഷ് രാഹുലും (23 പന്തില്‍ 38) ചേര്‍ന്നാണ് ബാംഗ്ളൂരിന് അനായാസ വിജയമൊരുക്കിയത്. സ്കോര്‍: ഡല്‍ഹി 138/8, ബാംഗ്ളൂര്‍ 139/4. ഇതോടെ ഐ.പി.എല്ലില്‍ 900 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി.
ബാംഗ്ളൂരിനെ സംബന്ധിച്ചിടത്തോളം ചെറിയ വിജയ ലക്ഷ്യത്തിലേക്കണ് ബാറ്റിങ് തുടങ്ങിയതെങ്കിലും തുടക്കം തകര്‍ച്ചയോടെയായിരുന്നു. 17 റണ്‍സെടുക്കുന്നതിനിടെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗെയിലും ഡിവില്ലിയേഴ്സും സ്ഥലംവിട്ടു. ഒരു റണ്‍സെടുത്ത ഗെയില്‍, മോറിസിന്‍െറ പന്തില്‍ ബൗള്‍ഡായപ്പോള്‍ ആറു റണ്‍സുമായി ഡിവില്ലിയേഴ്സ്, സഹീറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ആദ്യമൊന്ന് വിറച്ചെങ്കിലും കോഹ്ലിയും രാഹുലും താളം കണ്ടത്തെിയതോടെ ബാംഗ്ളൂരിന്‍െറ സ്കോര്‍ ഉയര്‍ന്നു. രാഹുലിന് പിന്നാലെ 14 റണ്‍സെടുത്ത വാട്സണ്‍ പുറത്തായെങ്കിലും ബിന്നിയെ (16) കൂട്ടുപിടിച്ച് രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ കോഹ്ലി വിജയ റണ്‍ നേടി.
നേരത്തെ, 60 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനാകാതെ പോയതോടെയാണ് ഡല്‍ഹി ചെറിയ സ്കോറില്‍ ഒതുങ്ങിയത്. മൂന്നു വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ ചഹലാണ് ഡല്‍ഹിയെ വരിഞ്ഞുകെട്ടിയത്. റിഷാബ് പന്ത് (ഒന്ന്), കരുണ്‍ നായര്‍ (11) എന്നിവര്‍ ആദ്യമെ പുറത്തായി. സഞ്ജു സാംസണ്‍ ഒരു സിക്സടിച്ചെങ്കിലും 17 റണ്‍സെടുത്ത് മടങ്ങി. അവസാന ഓവറുകളില്‍ ക്രിസ് മോറിസ് പുറത്താകാതെ നേടിയ 27 റണ്‍സാണ് ഡല്‍ഹിയെ 138ല്‍ എത്തിച്ചത്.
പത്താനിലൂടെ കൊല്‍ക്കത്ത
ഈഡന്‍ ഗാര്‍ഡനിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ഹൈദരാബാദിനെ തോല്‍പിച്ചാണ് കൊല്‍ക്കത്ത പ്ളേഓഫില്‍ ഇടംനേടിയത്. ഒരിക്കല്‍കൂടി യൂസുഫ് പത്താന്‍ മിന്നിയ മത്സരത്തില്‍ 22 റണ്‍സിനാണ് ഹൈദരാബാദ് പരാജയം രുചിച്ചത്. തോറ്റെങ്കിലും 16 പോയന്‍റുമായി ഹൈദരാബാദും പ്ളേഓഫിലത്തെി. സ്കോര്‍: കൊല്‍ക്കത്ത: 171/6, ഹൈദരാബാദ്: 149/8. പുറത്താകാതെ 34 പന്തില്‍ 52 റണ്‍സെടുത്ത യൂസുഫാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്സിന് നായകന്‍ ഗംഭീറും (16) ഉത്തപ്പയും (25) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ യൂസുഫും മനീഷ് പാണ്ഡേയും (30 പന്തില്‍ 48) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി.
മറുപടി ബാറ്റിങ്ങില്‍ ആക്രമിച്ചായിരുന്നു ഹൈദരാബാദിന്‍െറ തുടക്കം. വാര്‍ണര്‍ (18) പുറത്തായെങ്കിലും ശിഖാര്‍ ധവാന്‍ (30 പന്തില്‍ 51) ആക്രമണം തുടര്‍ന്നു. രണ്ട് സിക്സടിച്ച് യുവരാജ് (19) പ്രതീക്ഷ നല്‍കിയെങ്കിലും അല്‍പായുസായിരുന്നു. മൂന്ന് വിക്കറ്റെടുത്ത നരെയ്നും രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവുമാണ് ഹൈദരാബാദിനെ 149 റണ്‍സിലൊതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.