ബാംഗ്ലൂരിന് വിജയ ലക്ഷ്യം 159
text_fieldsബാംഗളൂരു: റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോഹ്ലിപ്പേടിയുമായി പാഡുകെട്ടിയ ഗുജറാത്തിന് ബാംഗ്ളൂരിനെതിരെ ഭേദപ്പെട്ട സ്കോര്‍. ആദ്യ 10 ഓവറില്‍ 50 റണ്‍സുമായി വന്‍ തകര്‍ച്ച നേരിട്ട ടീം ഡ്വെിന്‍ സ്മിത്തിന്‍െറ ബാറ്റിങ് വെടിക്കെട്ടിന്‍െറ കരുത്തിലാണ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ 158 റണ്‍സിന്‍െറ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഐ.പി.എല്‍ പുതിയ സീസണിലെ ഇതിഹാസമായി മാറിയ വിരാട് കോഹ്ലിയെയൂം ഡിവില്ലിയേഴ്സിനെയും പ്രതിരോധത്തിലാക്കാന്‍ കൂറ്റന്‍ ഇന്നിങ്സ് ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ബാംഗ്ളൂര്‍ ബൗളര്‍മാര്‍ തുടക്കത്തിലേ നാണംകെടുത്തി. ഇഖ്ബാല്‍ അബ്ദുല്ല എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ബ്രണ്ടന്‍ മക്കല്ലവും മൂന്നാം പന്തില്‍ ആരോണ്‍ ഫിഞ്ചും വീണതാണ് നിര്‍ണായകമായത്. ഇഴഞ്ഞുനീങ്ങിയ ഗുജറാത്ത് സ്കോര്‍ ഒമ്പതിലത്തെുമ്പോള്‍ ഒരു റണ്‍സ് മാത്രമെടുത്ത് സുരേഷ് റെയ്നയും മടങ്ങി. മനോഹരമായി പന്തെറിഞ്ഞ വാട്സണായിരുന്നു ഇത്തവണ വിക്കറ്റ്. ദയനീയ തോല്‍വി മണത്ത ടീമിന്‍െറ രക്ഷക ദൗത്യം തുടര്‍ന്നത്തെിയ ഡ്വെ്ന്‍ സ്മിത്ത്- കാര്‍ത്തിക് സഖ്യം ഏറ്റെടുത്തു. 40 പന്തില്‍ 73 റണ്‍സുമായി സ്മിത്തും 26 എടുത്ത് കാര്‍ത്തികും പിടിച്ചുനിന്നതോടെ സ്കോര്‍ പതിയെ മുന്നോട്ടുനീങ്ങി. 14ാം ഓവറില്‍ കാര്‍ത്തിക് പവലിയനില്‍ തിരിച്ചത്തെുമ്പോള്‍ ടീം മൂന്നക്കത്തിനരികെയത്തെിയിരുന്നു. രണ്ടു സിക്സറുകളുമായി വരവറിയിച്ച ദ്വിവേദിയും എളുപ്പം മടങ്ങി. ബാംഗ്ളൂര്‍ നിരയില്‍ പന്തെടുത്തവരൊക്കെയും വെളിച്ചപ്പാടായപ്പോള്‍ ആറു പേരാണ് ഗുജറാത്ത് ടീമില്‍ രണ്ടക്കം കാണാതെ മടങ്ങിയത്. വാട്സണ്‍ നാലു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.