ഇരട്ടി സന്തോഷത്തില്‍ ഡിവില്ലിയേഴ്സ്
text_fieldsബംഗളൂരു: ഐ.പി.എല്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞത് തനിക്കും ടീമിനും കിട്ടിയ അംഗീകാരവും അനുഗ്രഹവുമാണെന്ന് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരം എ.ബി. ഡിവില്ലിയേഴ്സ്. ഗുജറാത്തുമായുള്ള മത്സര വിജയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിയറില്‍ കുറച്ച് ഫൈനല്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. ആറ് വര്‍ഷമായി ബാംഗ്ളൂരിന് വേണ്ടി കളിക്കുന്നുണ്ടെങ്കിലും ഫൈനലിലത്തൊന്‍ കഴിയാത്തത് ദു:ഖമുണ്ടാക്കിയിരുന്നു. നന്നായി കളിച്ചിരുന്നെങ്കിലും നിര്‍ണായക സമയത്ത് അടിപതറുന്നതാണ് ടീമിനെ വലച്ചത്. ബാംഗ്ളൂര്‍ മികച്ച ഒത്തിണക്കമുള്ള ടീമാണ്. എന്നാല്‍, ഫൈനലിലത്തൊന്‍ കഴിയാത്തത് ഞങ്ങളെ എപ്പോഴും വലച്ചു. ഫൈനലില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ളെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഗുജറാത്തിനെതിരായ മത്സരമാണോ കരിയറിലെ ഏറ്റവും നല്ല ഇന്നിങ്സ് എന്ന് ചോദിച്ചപ്പോള്‍ താന്‍ വ്യക്തിഗത കണക്കുകള്‍ നോക്കാറില്ളെന്നായിരുന്നു മറുപടി. ടീമിന്‍െറ ജയത്തിനാണ് പ്രാധാന്യം.
ഐ.പി.എല്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ ഡിവില്ലിയേഴ്സിന്‍െറ ഒറ്റയാള്‍ പ്രകടനത്തിന്‍െറ ബലത്തിലാണ് ബാംഗ്ളൂര്‍ ജയിച്ചത്. 159 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ളൂര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ ഡിവില്ലിയേഴ്സ് 47 പന്തില്‍ 79 റണ്‍സെടുത്ത് വിജയം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.