ഇന്ത്യന്‍ കോച്ചാകാൻ രവി ശാസ്ത്രിയും സഞ്ജയ് ബംഗാറും വീണ്ടും അപേക്ഷിക്കും
text_fieldsന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി ദേശീയ ടീമിന്‍െറ പരിശീലകനാകുന്നതിനായി പുനരപേക്ഷ നല്‍കും. പരിശീലക സ്ഥാനത്തേക്കു ആളുകളെ തേടിക്കൊണ്ട് ബി.സി.സി.ഐ പരസ്യം നല്‍കിയ സാഹചര്യത്തിലാണു ശാസ്ത്രി അപേക്ഷിക്കാനൊരുങ്ങുന്നത്. രവി ശാസ്ത്രിയോടൊപ്പം അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകരായിരുന്ന ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരും വിവിധ സ്ഥാനങ്ങളിലേക്ക് അപേക്ഷ നല്‍കുമെന്ന് ബി.സി.സി.ഐ വക്താവ് സ്ഥിരീകരിച്ചു.
ടീം ഡയറക്ടറായിരുന്ന ശാസ്ത്രിയുടെ കരാര്‍ മേയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പരിശീലക സ്ഥാനത്തേക്കു വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ബി.സി.സി.ഐ അധ്യക്ഷനായി സ്ഥാനമേറ്റ അനുരാഗ ്ഠാകുര്‍ ശാസ്ത്രിയുടെയും കോച്ചിങ് സ്റ്റാഫുകളുടെയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തത്തെിയിരുന്നു. ലെവല്‍ ത്രീ കോച്ചിങ് ഡിഗ്രിയാണു സീനിയര്‍ ടീം പരിശീലക സ്ഥാനത്തിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. രാജ്യത്തിനു വേണ്ടി 50 അന്താരാഷ്ട്ര മത്സരങ്ങളെങ്കിലും കളിച്ചിരിക്കുകയും വേണം. എന്നാല്‍, ശാസ്ത്രിയെ പോലെ ഇന്ത്യക്കുവേണ്ടി 80 ടെസ്റ്റുകള്‍ കളിച്ച ആളുകള്‍ക്ക് കോച്ചിങ് ഡിഗ്രി എന്ന ഉപാധി വെക്കില്ളെന്നു ബി.സി.സി.ഐ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.