കോഹ്ലി 211, രഹാനെ 188, ഇന്ത്യ 557
text_fieldsഇൻഡോർ: ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. അഞ്ചു വിക്കറ്റിന് 557 റൺസിനാണ്ഇന്ത്യ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇരട്ട സ്വെഞ്ചറിയുമായി ഒരറ്റത്ത്ക്യാപ്റ്റൻ വിരാട്കോഹ്ലി(211) ഇന്ത്യ സ്കോറിങ്ങിന്നങ്കൂരമിട്ടപ്പോൾ സെഞ്ചുറിയുമായി അജങ്ക്യ രഹാനെയും(188) തിളങ്ങി.
മൂന്നു വിക്കറ്റിന് 267 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ നിരയിൽ തലേന്ന് 103 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിയുടെ ഡബ്ൾ നേട്ടമായിരുന്നു ശ്രദ്ധാകേന്ദ്രം. പതുക്കെ തുടങ്ങിയ ഇരുവരും കിവീസ് ബൗളർമാർക്ക് അവസരങ്ങൾ നൽകിയില്ല. കോഹ്ലിയും രഹാനെയും ചേർന്ന് 365 റൺസാണ് ചേർത്തത്, കോഹ്ലി 366 പന്തിൽ 211 റൺസെടുത്ത് പുറത്തായപ്പോൾ 381 പന്ത് നേരിട്ടാണ്രാഹാനെ 188 റൺസ് നേടിയത്. ഇന്ത്യയുടെ നാലാം വിക്കറ്റിലെ ഏറ്റവും വലിയ സ്കോറാണിത്. 2004 ൽ സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ സച്ചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ സഖ്യം നേടിയ 353 റൺസ് എന്ന സ്കോറാണ് ഇവർ പിന്തള്ളിയത്.
കോഹ്ലിയുടെ രണ്ടാം ഡബ്ൾ സ്വെഞ്ചറി നേട്ടമാണിത്. രണ്ടു ഡബിൾ സ്വെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോഹ്ലി മാറി. ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോഹ്ലി കന്നി ഡബ്ൾ സ്വെഞ്ചറി നേടിയത്. രഹാനെ തന്റെ 29 മത്സരത്തിൽ എട്ടാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി.
ന്യൂസിലൻഡിന് മൂന്ന് സെഷനുകളിൽ വിക്കറ്റുകളൊന്നും ലഭിച്ചില്ല. ഒടുവിൽ ചായക്കു ശേഷമുള്ള ആദ്യ ഓവറിൽ ഓഫ് സ്പിന്നർ ജീതൻ പട്ടേൽ ആണ് ഇതിന് അറുതിവരുത്തിയത്.കോഹ്ലിയെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി ജീതൻ ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിത് ശർമ (51), രവീന്ദ്ര ജഡേജ (17) എന്നിവർ ആറാം വിക്കറ്റിൽ പുറത്താകാതെ 53 റൺസ് ചേർത്തു. ഡിക്ലയര് ചെയ്യുന്നതിന് മുമ്പായി ഇന്ത്യ ഏകദിന ശൈലിയിൽ സ്കോറുയർത്തിയിരുന്നു. മറുപടി ബാറ്റിനിറങ്ങിയ സന്ദർശകർ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെടുത്തിട്ടുണ്ട്. മാർട്ടിൻ ഗപ്ടിൽ, ടോം ലാത്തം എന്നിവരാണ് ക്രീസിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.