അശ്വിന് ആറ് വിക്കറ്റ്; ഇന്ത്യ 258 റൺസ് ലീഡ്
text_fieldsഇന്ദോർ: ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ഇരുപതാം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആർ.അശ്വിൻെറ മികവിന് മുന്നിൽ മൂന്നാം ദിനം കീവിസ് 299 റൺസിന് പുറത്തായി. 81 റൺസ് വിട്ട് കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിൻെറ മികവിൽ ഇന്ത്യ 258 റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്.
മാർട്ടിൻ ഗുപ്ടിൽ (72), ജെയിംസ് നീഷം (71), ടോം ലതാം (53) എന്നിവരാണ് കിവീസ് ബാറ്റിങ്ങിൽ തിളങ്ങിയത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. മാർട്ടിൻ ഗുപ്ടിൽ, ടോം ലതാം എന്നിവർ ഒന്നാം വിക്കറ്റിൽ ന്യൂസിലാൻഡിനായി 118 റൺസ് ചേർത്തു. ലതാമിൻറ വിക്കറ്റ് വീണത് ന്യൂസിലാൻഡിന് കനത്ത തിരിച്ചടിയായി. 30 റണ്സ് നേടുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. പിന്നീട് ജെയിംസ് നീഷം ശക്തമായ തിരിച്ചുവരവ് നടത്തി. ആറാം വിക്കറ്റിൽ വാട്ലിംഗോടൊപ്പം ചേർന്ന് 53 റൺസും ഏഴാം വിക്കറ്റിൽ മിച്ചൽ സാന്തനർക്കൊപ്പം 52 റൺസും അദ്ദേഹം ചേർത്തു. എന്നാൽ ഇന്ത്യൻ ആശങ്കയകറ്റി രവീന്ദ്ര ജഡേജ രണ്ടും കൂട്ടുകെട്ടുകളും അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്കായി മുരളി വിജയ്, ഗൗതം ഗംഭീർ എന്നിവർ രണ്ടാം ഇന്നിങ്സിനായി കളത്തിലിറങ്ങി. പരിക്കേറ്റതിനാൽ ഗംഭീറിന് 2.5 ഒാവറിനിടെ ഡിക്ലയർ ചെയ്യേണ്ടിവന്നു. ഫീൽഡിങ്ങിനിടെയേറ്റ തോളിലെ പരിക്ക് വഷളായതോടെയാണ് ഗംഭീർ തിരിച്ച്കയറിയത്. പകരം ചേതേശ്വർ പൂജാരയാണ് ക്രീസിലുള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റൺസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.