Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാലാജി ഫസ്റ്റ്ക്ളാസ്...

ബാലാജി ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ ഇനി പന്തെറിയില്ല

text_fields
bookmark_border
ബാലാജി ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ ഇനി പന്തെറിയില്ല
cancel
ചെന്നൈ: മുന്‍ ഇന്ത്യന്‍താരമായ തമിഴ്നാട്ടുകാരന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി രഞ്ജി ട്രോഫിയടക്കമുള്ള ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. തമിഴ്നാട് പ്രീമിയര്‍ ലീഗിലും ഐ.പി.എല്ലിലും ഇനിയും പന്തെറിയുമെന്ന് ബാലാജി പറഞ്ഞു. 16 വര്‍ഷം നീണ്ട ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിന് വിരാമം കുറിക്കുകയാണെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോടും പരിശീലകരോടും ഒപ്പം കളിച്ചവരോടും ഏറെ നന്ദിയുണ്ടെന്നും ബാലാജി പറഞ്ഞു. 2003ല്‍ ന്യൂസിലന്‍ഡിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബാലാജി അടുത്ത വര്‍ഷം പാകിസ്താന്‍ പര്യടനത്തില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. എട്ട് ടെസ്റ്റും 30 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 34ഉം വിക്കറ്റാണ് സമ്പാദ്യം. തമിഴ്നാടിനായി 106 മത്സരങ്ങളില്‍നിന്ന് 330 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshmipathy Balaji
Next Story