ഇതിഹാസ നായകര്‍ക്ക് ആദരം
text_fields
കാണ്‍പുര്‍: 84 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ച വിജയനായകര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍െറ ആദരം. കാണ്‍പുരില്‍ തുടങ്ങിയ 500ാം ടെസ്റ്റിന് മുന്നോടിയായാണ് ഇന്ത്യന്‍ നായകരെ ബി.സി.സി.ഐ ആദരിച്ചത്. അജിത് വഡേക്കര്‍, രവി ശാസ്ത്രി, ദിലീപ് വെങ്സര്‍ക്കാര്‍, സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ളെ, വിരാട് കോഹ്ലി എന്നിവരെയാണ് ആദരിച്ചത്. അന്‍ജും ചോപ്രയടക്കമുള്ള വനിതാ താരങ്ങളും ആദരവ് ഏറ്റുവാങ്ങി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീറാം നായിക് താരങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍, ഐ.പി.എല്‍ ചീഫ് രാജീവ് ശുക്ള തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ നായകര്‍ക്കും ഇന്ത്യന്‍ ടീമിനുമായി ബുധനാഴ്ച രാത്രി അത്താഴവിരുന്നൊരുക്കിയിരുന്നു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അടുത്ത പത്തു വര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് അടക്കിഭരിക്കുമെന്ന് സചിന്‍ പറഞ്ഞു. നമ്മുടേത് അതിശക്തമായ നിരയാണ്. എല്ലാവരും യുവതാരങ്ങള്‍. ദീര്‍ഘകാലം കളിക്കാന്‍ കഴിവുള്ളവര്‍.ചരിത്രത്തിന്‍െറ ഭാഗമാകുക എന്നത് വലിയ കാര്യമാണ്. ഞങ്ങളുടെ നേട്ടങ്ങള്‍ യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും സചിന്‍ പറഞ്ഞു. ഇന്ത്യ കളിച്ച 500 ടെസ്റ്റില്‍ 40 ശതമാനം (200) മത്സരങ്ങളിലും സചിന്‍െറ സാന്നിധ്യമുണ്ടായിരുന്നു.
976 ടെസ്റ്റ് കളിച്ച ഇംഗ്ളണ്ടാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ആസ്ട്രേലിയ (791), വെസ്റ്റിന്‍ഡീസ് (517) എന്നിവരാണ് ഇന്ത്യക്ക് മുമ്പേ 500 കടന്നവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.