Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2016 4:13 AM IST Updated On
date_range 24 Sept 2016 4:13 AM ISTഏകദിന റാങ്കിങ്: ഇന്ത്യ മൂന്നാമത്; കോഹ്ലി രണ്ടാം സ്ഥാനത്ത്
text_fieldsbookmark_border
ദുബൈ: വെള്ളിയാഴ്ച പുറത്തിറക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ആസ്ട്രേലിയ (124), ന്യൂസിലന്‍ഡ് (113) ടീമുകള്‍ക്ക് പിറകിലാണ് 110 പോയന്റുള്ള ഇന്ത്യ. 109 പോയന്റുമായി ദക്ഷിണാഫ്രിക്കയാണ് തൊട്ടുപിന്നില്‍.
ബാറ്റ്സ്മാന്മാരില് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാമതുണ്ട്. 813 പോയന്റുള്ള കോഹ്ലിക്ക് മുന്നിലും പിന്നിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്, ഒന്നാമത് അബ്രഹാം ഡിവില്ലിയേഴ്സും മൂന്നാമത് ഹാഷിം ആംലയും. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും (ഏഴ്), ശിഖര്‍ ധവാനും (എട്ട്) ആദ്യ പത്തിലുണ്ട്. ബൗളിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story