അശ്വിന്‍ വിലമതിക്കാനാവാത്ത കളിക്കാരന്‍ –കോഹ്ലി
text_fieldsകാണ്‍പുര്‍: അശ്വിന്‍ വിലമതിക്കാനാവാത്ത ക്രിക്കറ്ററെന്ന് പറയുന്നത് വേറാരുമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെയാണ്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തുകയും 40 റണ്‍സ് അടിച്ചെടുക്കുകയും ചെയ്ത അശ്വിനെക്കുറിച്ച് പറയാന്‍ കോഹ്ലിക്ക് വാക്കുകള്‍ പോര. ടെസ്റ്റ് ജയിക്കണമെങ്കില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം കൂടിയേ തീരൂ. അശ്വിന്‍ അത്തരമൊരു ബൗളറാണ്. കളി വഴിതിരിച്ചുവിടാന്‍ കെല്‍പുള്ള മികച്ച കളിക്കാരില്‍ മുന്‍നിരയില്‍തന്നെയാണ് അശ്വിന്‍െറ സ്ഥാനം. ബുദ്ധിമാനായ കളിക്കാരനും സാഹചര്യത്തിനനുസരിച്ച് റണ്‍സ് കണ്ടത്തൊന്‍ കെല്‍പുള്ള ബാറ്റ്സ്മാനുമാണെന്നും കോഹ്ലി പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി അശ്വിന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഠിനമായ പരിശ്രമവും പരീക്ഷണങ്ങളുമാണ് അശ്വിനെ മികച്ച ബൗളറാക്കിയതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. ആറ് വിക്കറ്റുകള്‍ വീഴ്ത്തുകയും 92 റണ്‍സ് സ്വന്തമാക്കുകയും ചെയ്ത രവീന്ദ്ര ജദേജയെയും കോഹ്ലി അഭിനന്ദിച്ചു.
ഉറിയില്‍ ഭീകരാക്രമണത്തില്‍ വീര ചരമമടഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്ക് കോഹ്ലി അനുശോചനവും അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.