ഈഡന്‍, നിറയെ സ്വപ്നങ്ങളുമായി ഗംഭീര്‍ വരുന്നു
text_fieldsന്യൂഡല്‍ഹി: ‘മനസ്സില്‍ നിറയെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ഈഡനിലേക്ക് ഞാന്‍ വീണ്ടും വരുന്നു. ഒരു തുടക്കക്കാരന്‍െറ ആകാംക്ഷയോടെയും പരിചയസമ്പന്നന്‍െറ ഉറപ്പോടെയും’ -ചൊവ്വാഴ്ച രാത്രി ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീണെന്നു കരുതിയിരിക്കെ രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചത്തെിയതിന്‍െറ ആഹ്ളാദത്തിലായിരുന്നു ഗംഭീറിന്‍െറ ഗംഭീര ട്വീറ്റ്. ‘വെളുത്ത കുപ്പായം. ചുവന്ന ബാള്‍. ഇന്ത്യന്‍ തൊപ്പി.. രാജ്യത്തിനു വേണ്ടി കളിക്കുന്നതിനെക്കാള്‍ വിലപ്പെട്ട മറ്റൊന്നില്ല...’ ട്വിറ്ററില്‍ ഗംഭീറിന്‍െറ തുടരന്‍ ഇന്നിങ്സ്. ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിലാണ് ഗംഭീറിനെ ഉള്‍പ്പെടുത്തിയത്.
ഓപണര്‍ ലോകേശ് രാഹുലിന്‍െറ തുടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗംഭീറിനെ രണ്ടു വര്‍ഷത്തിനു ശേഷം ടീമിലെടുത്തത്. മറ്റൊരു ഓപണറായ ശിഖര്‍ ധവാന്‍ ടീമിലുണ്ടെങ്കിലും അവസാന പതിനൊന്നില്‍ ഗംഭീറും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ നായകനായ ഈ 34കാരന്‍െറ മറ്റൊരു ഹോം ഗ്രൗണ്ടാണ് ഈഡന്‍. 2014 ആഗസ്റ്റില്‍ ഇംഗ്ളണ്ടിലെ ഓവലില്‍ നടന്ന ടെസ്റ്റിലാണ് ഇന്ത്യക്കായി ഗംഭീര്‍ അവസാനമായി കളിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഡേ - നൈറ്റ് ടെസ്റ്റ് മത്സരം നടന്ന ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ളൂസിനെ വിജയത്തിലേക്കത്തെിച്ച തകര്‍പ്പന്‍ പ്രകടനമാണ് ഗംഭീറിന്‍െറ മടങ്ങിവരവിന് വഴിയൊരുക്കിയത്.
ചികുന്‍ ഗുനിയ ബാധിച്ച ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മക്കു പകരം ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനെയും ടീമിലെടുത്തിട്ടുണ്ട്.
മൂന്നു വര്‍ഷത്തിനു ശേഷം യുവരാജ് സിങ്ങും ഏകദിന ടീമില്‍ മടങ്ങിയത്തെുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.