വീണ്ടും വീരാട സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് 304 റൺസ് വിജയ ലക്ഷ്യം
text_fieldsകേപ്ടൗൺ: നായകൻ വിരാട് കോഹ്ലിയുടെ അപരാജിത സെഞ്ച്വറിയുടെ (160) മികവിൽ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. സന്ദർശകരുടെ ബാറ്റിങ് അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 304 റൺസ് വേണം. തുടക്കത്തിൽ റബദെയുടെ പന്തിൽ കോഹ്ലി എൽബിയിൽ കുടുങ്ങിയത് അംപയർ ഒൗട്ട് വിധിച്ചിരുന്നു. റിവ്യൂവിലൂടെ തിരിച്ച് വന്ന കോഹ്ലി പിന്നീട് ദക്ഷിണാഫ്രിക്കയുടെ അന്തകനാകുന്ന കാഴ്ചയാണ് കണ്ടത്. ഒാപണർ ശിഖർ ധവാെൻറയും (76) കോഹ്ലിയുടെയും പ്രകടനമാണ് ചെറിയ സ്കോറിന് ഒതുങ്ങുമായിരുന്ന ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. സ്കോർ: ഇന്ത്യ 303/6
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റൺസൊന്നുമെടുക്കാതെ രോഹിത് ശർമയെയാണ് തുടക്കത്തിൽ തന്നെ നഷ്ടമായത്. പേസർ കഗിസൊ റബദെയാണ് ശർമയെ തിരിച്ചയച്ചത്. തുടർന്ന് ഒത്ത് ചേർന്ന കോഹ്ലി ധവാൻ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചു. എന്നാൽ സ്കോർ 140 നിൽകെ ജെ.പി ഡ്യുമിനിയുടെ പന്തിൽ െഎഡൻ മാക്രമിന് ക്യാച്ച് നൽകി ധവാൻ മടങ്ങിയത് ഇന്ത്യക്ക് ക്ഷിണമായി. തുടർന്ന് വന്ന അജിൻക്യ രഹാനെ (11) ഹർദ്ദിക് പാണ്ഡ്യ(14) എന്നിവരും എളുപ്പം പുറത്തായി. എം.എസ് ധോനിയും കേദർ ജാഥവും പിടിച്ചു നിന്നില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി ഡ്യുമിനി രണ്ട് വിക്കറ്റുകളെടുത്തു. കഗിസൊ റബദെ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ ഒാരോ വിക്കറ്റുകളുമെടുത്തു.
ആദ്യ രണ്ട് ഏകദിനങ്ങളിലേറ്റ പരാജയത്തിന് മറുപടി നൽകാൻ കേപ്ടൗണിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ നായകൻ ഡുപ്ലെസിസിെൻറ അഭാവത്തിൽ തന്നെയാണ് ഇന്നും ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ക്വിൻറിൻ ഡികോക്കും ഇന്ന് കളിക്കില്ല. അതേ സമയം ലുങ്കി എംഗിഡി, ഹൈൻറിച്ച് ക്ലാസെൻ എന്നിവരുടെ ആദ്യ ഏകദിന മത്സരമാണ് ഇന്നത്തെത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.