കാൺപുരിൽ ഇന്ന് ഫൈനൽ
text_fieldsകാൺപുർ: ന്യൂസിലൻഡിനെതിരെ കോഹ്ലിപ്പട ‘ഫൈനൽ’ പോരാട്ടത്തിന് കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ കളത്തിലിറങ്ങുേമ്പാൾ, ലക്ഷ്യം തുടർച്ചയായ ഏഴാം പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ൽ തുല്യമായിരിക്കെ ഇന്ന് ജയിക്കുന്നവർ ചാമ്പ്യൻമാരാവും. 2016 ജൂണിൽ സിംബാബ്വെക്കെതിരെ അവരുടെ നാട്ടിൽ കളി 3-0ന് സ്വന്തമാക്കിയാണ് ഇന്ത്യ ഏകദിന പരമ്പരവേട്ടക്ക് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ജൈത്രയാത്രയായിരുന്നു. ന്യൂസിലൻഡ്(3-2), ഇംഗ്ലണ്ട്(2-1), വിൻഡീസ്(3-1), ശ്രീലങ്ക(5-0), ആസ്ട്രേലിയ(4-1) എന്നീ വമ്പന്മാരെ അതിജയിച്ച് പരമ്പരനേട്ടം കൈവിടാതെ നിന്നു.
ആസ്ട്രേലിയക്കെതിരെ പരമ്പര നേടി പൂർണ ആത്മവിശ്വാസത്തിലായിരുന്ന ഇന്ത്യയെ, ആദ്യ മത്സരത്തിൽ ആറുവിക്കറ്റിന് തോൽപിച്ച് വരവറിയിച്ചാണ് ന്യൂസിലൻഡിെൻറ തുടക്കം. വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്ക് മറുപടിയായി വിക്കറ്റ് കീപ്പർ ടോം ലദാമും(103), േറാസ് ടെയ്ലറും(95) േചർന്നാണ് ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിൽ തിരിച്ചടിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി.
ബാറ്റ്സ്മാൻമാരും ബൗളർമാരും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പേസർമാരായ ഭുവനേശ്വർ കുമാറിെൻറയും ജസ്പ്രീത് ബുംറയുടെയും ബൗളിങ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരുടെയും പ്രകടനത്തിലാണ് രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ കുറഞ്ഞ സ്കോറിന് ഒതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.