വിൻഡീസിന് മികച്ച തുടക്കം; ഗെയ്ൽ 41 പന്തിൽ 72
text_fieldsപോർട്ട് ഒാഫ് സ്പെയിൻ: ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ വിൻഡീസി ന് മികച്ച തുടക്കം നൽകി ഒാപണർമാർ. ട്വൻറി20 ശൈലിയിൽ ബാറ്റുവീശിയ ക്രിസ് ഗെയിലും എവി ൻ ലൂയിസും സെഞ്ചുറി കടന്ന കൂട്ടുകെട്ടുമായി അതിവേഗം റൺസ് വാരിക്കൂട്ടിയേതാടെ വിൻഡീ സ് മികച്ച ടോട്ടലിലേക്ക്. 22ാം ഒാവറിൽ മഴ കളിമുടക്കുേമ്പാൾ രണ്ടിന് 158 റൺസെന്ന നിലയി ലാണ് വെസ്റ്റിൻഡീസ്.
ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഒാപണർമാർ പുതിയ പന്തെടുത്ത ഭുവനേശ്വർ കുമാറിനെയും മുഹമ്മദ് ഷമിയെയും തലങ്ങും വിലങ്ങും പറത്തി വരവറിയിച്ചു. ആദ്യ അഞ്ച് ഒാവറിൽ ഭുവി 48 റൺസ് വഴങ്ങിയപ്പോൾ ഷമി മൂന്ന് ഒാവറിൽ 31 റൺസ് വഴങ്ങി. പിന്നീടെത്തിയ ഖലീൽ അഹ്മദും നന്നായി തല്ലുകൊണ്ടു. റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് തുടർന്ന യുസ്വേന്ദ്ര ചാഹലാണ് വിൻഡീസിന് ആദ്യ പ്രഹരം നൽകിയത്. അഞ്ചു ഫോറും മൂന്ന് സിക്സുമായി വെടിക്കെട്ട് പ്രകടനം നടത്തിയ ലൂയിസിനെ 43 റൺസ് എടുത്തുനിൽക്കെ ധവാന് ക്യാച്ച് നൽകി ചാഹൽ മടക്കി. ആറു റൺസ് ചേർക്കുേമ്പാഴേക്ക് സാക്ഷാൽ ഗെയ്ലും മടങ്ങി.
തുടരെ ബൗണ്ടറികളുമായി ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച ഗെയ്ലിെൻറ വിക്കറ്റ് ഖലീൽ അഹ്മദിനായിരുന്നു. എട്ടു ഫോറും അഞ്ചു കൂറ്റൻ സിക്സും പറത്തിയ ഗെയ്ലിനെ കോഹ്ലി അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 72 റൺസായിരുന്നു ഗെയ്ലിെൻറ സമ്പാദ്യം. പിറകെയെത്തിയ ഷായ് ഹോപും ഷിംറോൺ ഹെറ്റ്മയറും രക്ഷാദൗത്യം ഏറ്റെടുത്തതോടെ വിൻഡീസ് ബാറ്റിങ് ഇഴഞ്ഞു. ഒരു ഘട്ടത്തിൽ നന്നായി അടിവാങ്ങിയ ഇന്ത്യൻ ബൗളർമാർ നല്ല പിള്ളേരായി പന്തെറിഞ്ഞു.
കേദാർ ജാദവും യുസ്വേന്ദ്ര ചാഹലും നയിച്ച സ്പിന്നിനു മുന്നിലായിരുന്നു വിൻഡീസ് ശരിക്കും തോറ്റുപോയത്. ജാദവ് എറിഞ്ഞ നാല് ഒാവറിൽ 13 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ചാഹലാകെട്ട, ആറ് ഒാവറിൽ 21 റൺസും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.