കാവേരി പ്രക്ഷോഭം: ഐ.പി.എൽ മത്സരത്തിൻെറ സുരക്ഷക്ക് 4000 പോലീസുകാർ
text_fieldsകോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്നാട്ടിൽ പ്രക്ഷോഭ പരിപാടികൾ തുടരവേ ഇന്ന് ചെന്നൈയിൽ നടക്കുന്ന െഎ.പി.എൽ മത്സരത്തിന് കനത്ത സുരക്ഷ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 4000 പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും പൊലീസ് സാന്നിദ്ധ്യം ശക്തമാക്കി.
ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷപാർട്ടികളും കർഷക-തമിഴ് സംഘടനകളും െഎ.പി.എൽ മത്സരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് കനത്ത സുരക്ഷ.
ഇന്നാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരം നടക്കുന്നത്. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക. ചെന്നൈയിൽ മൊത്തം ഏഴ് മത്സരങ്ങളാണ് അരങ്ങേറുക.
ദ്രാവിഡർ വിടുതലൈ കഴകം, തമിഴക വാഴ്വുരിമൈ കക്ഷി, വിടുതലൈ തമിഴ് പുലികൾ കക്ഷി, തമിഴർ വിടുതലൈ കക്ഷി, എസ്.ഡി.പി.െഎ തുടങ്ങിയ കക്ഷികളാണ് ആദ്യ ഘട്ടത്തിൽ ചെന്നൈയിലെ മത്സരങ്ങൾ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചത്. ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനും അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരനും ഇതിനെ ന്യായീകരിച്ച് രംഗത്തിറങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.