മലിംഗയുടെ പിൻഗാമിയാകുമോ ഈ 17കാരൻ ?-VIDEO
text_fieldsകൊളംബോ: ലസിത് മലിംഗയെന്ന ശ്രീലങ്കൻ ബൗളറെ അൽപം പേടിയോടെയാണ് ലോക ക്രിക്കറ്റിലെ ബാറ്റ്സ്മാൻമാരെല്ല ാം നേരിടുന്നത്. ലൈനും ലെങ്തും പിഴക്കാതെ കൃത്യതയുള്ള മലിംഗയുടെ യോർക്കറുകൾ എക്കാലത്തും ബാറ്റ്സ്മാൻമാരെ വ ട്ടം കറക്കിയിരുന്നു. ഇടക്കെത്തിയിരുന്ന മലിംഗയുടെ സ്ലോ ബോളുകളും ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളിയായിരുന് നു. ടെസ്റ്റ് ഏകദിന മൽസരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മലിംഗ വൈകാതെ തന്നെ ട്വൻറി 20യിൽ നിന്നും പടിയിറങ്ങും.
Trinity College Kandy produces another Slinga !!
— Nibraz Ramzan (@nibraz88cricket) September 26, 2019
17 Year old Matheesha Pathirana took 6 wickets for 7 Runs on his debut game for Trinity !! #lka pic.twitter.com/q5hrI0Gl68
മലിംഗ ക്രിക്കറ്റിൽ നിന്ന് വിട വാങ്ങിയാൽ പകരം ആരെന്ന ചോദ്യം ശ്രീലങ്കയിലും ആഗോള ക്രിക്കറ്റിലും ഉയർന്നു കഴിഞ്ഞു. എന്നാൽ, സാക്ഷാൽ ലസിത് മലിംഗക്ക് ശ്രീലങ്കയിൽ നിന്നു തന്നെ ഒരു പിൻഗാമിയെ ലഭിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ വാർത്ത. മതീഷ് പതിരണ എന്ന 17കാരനാണ് മലിംഗയുടെ ബൗളിങ് ആക്ഷനും യോർക്കറുകളുമായി ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നിറയുന്നത്.
ശ്രീലങ്കയിലെ ട്രിനിറ്റി കോളജിനായി അരങ്ങേറ്റം കുറിച്ച മതീഷ് കേവലം ഏഴ് റൺസ് മാത്രം വിട്ടു നൽകിയാണ് ആറ് വിക്കറ്റെടുത്തത്. ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരെ ഉൾപ്പടെ കളി പഠിച്ച ട്രിനിറ്റി കോളജിൽ നിന്ന് മറ്റൊരു മലിംഗയുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.