താരലേലം: 8.4 കോടി വിലയിൽ വരുൺ ചക്രവർത്തി; യുവരാജ് മുംബൈയിൽ
text_fieldsജയ്പുർ: സീനിയർ താരങ്ങളെല്ലാം എടുക്കാച്ചരക്കായപ്പോൾ ജൂനിയർ താരങ്ങെളയും പുതു മുഖങ്ങളെയും കോടിപതികളാക്കി െഎ.പി.എൽ 12ാം സീസൺ താരലേലം. വിദേശ താരങ്ങൾക്ക് പ്രിയം കുറഞ്ഞപ്പോൾ കോടിപതികിലുക്കത്തിൽ ഇന്ത്യൻതാരം ജയദേവ് ഉനദ്കടും തമിഴ്നാടി െൻറ യുവതാരം വരുൺ ചക്രവർത്തിയും ഏറ്റവും വിലപിടിപ്പുള്ള താരമായി.
കഴിഞ്ഞ സീസണി ൽ 11.5 കോടി രൂപയോടെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായി മാറിയ ജയദേവ് ഉനദ്കടിെന രാ ജസ്ഥാൻ റോയൽസ് 8.4 കോടിക്കാണ് സ്വന്തമാക്കിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ത് യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വരുൺ ചക്രവർത്തി കോടികളിലേക്ക് ഒാടിക്കയറിയ ത്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയിട്ട താരത്തിനായി ടീമുകൾ മാറിമാറി വാശിയോടെ ലേലംവി ളിച്ചപ്പോൾ 8.4 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.
തമിഴ്നാടിനായി ഇൗ സീസണിൽ അരങ്ങേറ്റംകുറിച്ച താരം നിഗൂഢ സ്പിന്നർ എന്ന പേരുമായാണ് ശ്രദ്ധനേടിയത്. വി ജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിെൻറ മുൻനിര വിക്കറ്റ് വേട്ടക്കാരനായി. ഇംഗ്ലണ്ട് താരം സാം കറൻ (7.2 കോടി-പഞ്ചാബ്) ആണ് വിദേശ താരങ്ങളിലെ കോടീശ്വരൻ. കോളിൻ ഗ്രാം (6.40 കോടി-ഡൽഹി), കാർലോസ് ബ്രാത്വൈറ്റ് (5 കോടി-കൊൽക്കത്ത), ഷിംറോൺ ഹെറ്റ്മയർ (4.20 കോടി-ബാംഗ്ലൂർ) എന്നിവരാണ് വിലയേറിയ മറ്റു വിദേശികൾ. ആദ്യ വിളിയിൽ ആവശ്യക്കാരില്ലാതിരുന്ന യുവരാജ് സിങ്ങിനെ രണ്ടാം റൗണ്ടിൽ മുംബൈ ഇന്ത്യൻസ് ഒരു കോടിക്ക് സ്വന്തമാക്കി.
ജലജ് ഡൽഹിയിൽ; അഭിമാനമായി ദേവ്ദത്ത്
രഞ്ജിയിൽ കേരളത്തിനായി മിന്നും ഫോമിലുള്ള ജലജ് സക്സേനയെ ഡൽഹി കാപിറ്റൽസ് 20 ലക്ഷം അടിസ്ഥാന വിലക്ക് സ്വന്തമാക്കി. ആദ്യ റൗണ്ടിൽ അൺസോൾഡ് ആയെങ്കിലും രണ്ടാം റൗണ്ടിൽ ഭാഗ്യം തെളിഞ്ഞു. മലയാളി താരങ്ങളിൽ കർണാടകക്കായി കളിക്കുന്ന ദേവ്ദത്ത് പടിക്കലാണ് തിളങ്ങിയത്. അണ്ടർ 19 ഇന്ത്യൻ ടീമംഗമായ ദേവ്ദത്തിനെ 20 ലക്ഷത്തിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി.
അൺസോൾഡ്
ബ്രണ്ടൻ മക്കല്ലം, ക്രിസ് വോക്സ്, ഷോൺ മാർഷ്, കൊറി ആൻഡേഴ്സൻ, എയ്ഞ്ചലോ മാത്യൂസ്, ക്രിസ് ജോർഡൻ, ഹാഷിം ആംല, ഉസ്മാൻ ഖ്വാജ, ചേതേശ്വർ പുജാര, മുഷ്ഫിഖുർ റഹിം, മലയാളി താരങ്ങളായ വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, സചിൻ ബേബി, കേരള രഞ്ജി താരം അരുൺ കാർത്തിക് എന്നിവരെ ആരും വിളിച്ചില്ല.
വിലകൂടിയ താരങ്ങൾ
- ജയദേവ് ഉനദ്കട് (രാജസ്ഥാൻ ) 8.4 കോടി
- വരുൺ ചക്രവർത്തി (പഞ്ചാബ്) 8.4 േകാടി
- സാം കറൻ (പഞ്ചാബ്)
- കോളിൻ ഇൻഗ്രാം (ഡൽഹി) 6.4 കോടി
- കാർലോസ് ബ്രാത്ത്വെ്റ്റ് (കൊൽക്കത്ത) 5 കോടി
- അക്സർ പേട്ടൽ (ഡൽഹി) അഞ്ചു കോടി
- മോഹിത് ശർമ (ചെന്നൈ)- അഞ്ചു കോടി
- ശിവാം ദുബെ(ബംഗളൂരു) -അഞ്ചു കോടി
താരങ്ങൾ, ടീം, വില
(ചൊവ്വാഴ്ചത്തെ ലേലത്തിൽ ഒാരോ ടീമും സ്വന്തമാക്കിയ താരങ്ങൾ) (* വില കോടി രൂപയിൽ)
ചെന്നൈ: മോഹിത് ശർമ (*5), റിതുരാജ് ഗെയ്ക്വാദ് (0.20 )
ഡൽഹി: കോളിൻ ഇൻഗ്രാം (6.40-), അക്സർ പേട്ടൽ (5-), ഹനുമ വിഹാരി (2-), റുഥർേഫാഡ് (2-), ഇശാന്ത് ശർമ (1.10-), കീമോ പോൾ (0.50-), ജലജ് സക്സേന (0.20-), അൻകുഷ് ബെയ്ൻ (0.20-), നാഥു സിങ് (0.20-), ബണ്ഡാരു അയ്യപ്പ (0.20-)
പഞ്ചാബ്: വരുൺ ചക്രവർത്തി (8.40-), സാം കറൻ (7.20-), മുഹമ്മദ് ഷമി (4.80-), പ്രഭ്സിമ്രാൻ സിങ് (4.80-), നികോളസ് പുരാൻ (4.20-), മോയ്സസ് ഹെൻറിക്വസ് (1-), ഹർദസ് വിൽജോ
യൻ (0.75-), ദർശൻ നൽകണ്ഡെ (0.30-), സർഫറാസ് ഖാൻ (0.25-), അർഷദീപ് സിങ് (0.20-), അഗ്നിവേഷ് അയാചി (0.20-), ഹർപ്രീത് ബ്രാർ (0.20-), എം. അശ്വിൻ (0.20-).
കൊൽക്കത്ത: കാർലോസ് ബ്രാത്വൈറ്റ് (5-), ലോകി ഫെർഗൂസൻ (1.60-), ജോ ഡെൻലി (1-), ഹാരി ഗർനി (0.75-), നിഖിൽ നായിക് (0.20-), ശ്രീകാന്ത് മുണ്ഡെ (0.20-), പൃഥ്വിരാജ് യാര (0.20-), അൻറിച് നോർടെ (0.20-).
മുംബൈ ഇന്ത്യൻസ്: ബരീന്ദർ സ്രാൻ (3.40-), ലസിത് മലിംഗ (2-),
യുവരാജ് സിങ് (1-), അമോൽപ്രീത് സിങ് (0.80-), പങ്കജ് ജസ്വാൾ (0.20-), റാസിക് ദർ (0.20-).
രാജസ്ഥാൻ: ജയദേവ് ഉനദ്കട് (8.40-), വരുൺ ആരോൺ (2.40-),
ഒഷാനെ തോമസ് (1.10-), ആഷ്ടൺ ടേണർ (0.50-), ലിയാം ലിവങ്സ്റ്റൺ (0.50-), ശശാങ്ക് സിങ് (0.30-), റിയാൻ പരാഗ് (0.20-), മനൻ വോറ (0.20-ബാറ്റ്), ശുഭ്ഹാം രഞ്ജനെ (0.20-).
ബാംഗ്ലൂർ: ശിവം ദുബെ (5-), ഷിംറോൺ ഹെറ്റ്മയർ (4.20-), അക്ഷദീപ് നാഥ് (3.60-), പ്രയസ് ബർമൻ (1.50-), ഹിമ്മത് സിങ് (0.65-),
ഗുർകീരത് സിങ് (0.50- ), ഹെയ്ൻറിച് ക്ലാസൻ (0.50-), ദേവ്ദത്ത് പടിക്കൽ (0.20-), മിലിന്ദ് കുമാർ (0.20-).
ഹൈദരാബാദ്: ജോണി ബെയർസ്റ്റോ (2.20-), വൃദ്ധിമാൻ സാഹ (1.20-), മാർട്ടിൻ ഗുപ്റ്റിൽ (1-).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.