അയർലൻറിനെ തകർത്ത് അഫ്ഗാൻ ലോകകപ്പിന്
text_fieldsഹരാരെ: ഭാഗ്യവും പോരാട്ടവീര്യവും ഒന്നായപ്പോൾ അഫ്ഗാനിസ്താന് ഏകദിന ലോകകപ്പ് ടിക്കറ്റ്. യോഗ്യത റൗണ്ടിലെ സൂപ്പർ സിക്സ് അങ്കത്തിൽ അയർലൻഡിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ഏഷ്യൻ അട്ടിമറി വീരന്മാർ ഇംഗ്ലണ്ട്-വെയ്ൽസ് ലോകകപ്പിന് യോഗ്യരായി.
2015ൽ ഏകദിന ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച അഫ്ഗാന് തുടർച്ചയായി രണ്ടാം തവണയാണ് അവസരമൊരുങ്ങുന്നത്. വ്യാഴാഴ്ച സിംബാബ്വെ തോറ്റതോടെ അഫ്ഗാൻ-അയർലൻഡ് മത്സരം നിർണായകമായി. ജയിക്കുന്നവർക്ക് ലോകകപ്പ് ബർത്ത് എന്ന ലോട്ടറി ഇരുവരെയും മോഹിപ്പിച്ചു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത അയർലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. പോൾ സ്റ്റിർലിങ്ങും (55) കെവിൻ ഒബ്രീനും (41) ഇന്നിങ്സിെൻറ നെട്ടല്ലായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ ഒാപണർമാരായ മുഹമ്മദ് ഷഹ്സാദും (54) ഗുൽബദിൻ നായിബും (45) പതറാതെ നയിച്ചെങ്കിലും ആദ്യവിക്കറ്റ് കൊഴിഞ്ഞതോടെ സമ്മർദത്തിലായി. ഉറച്ച വിജയം കൈവിടുമെന്നും തോന്നിച്ചു.
ഒടുവിൽ മധ്യനിരയിൽ പിടിച്ചുനിന്ന സമിയുല്ല ഷെൻവാരിയും (27) അവസാന ഒാവറുകളിൽ വിജയ ഇന്നിങ്സ് കളിച്ച അസ്ഗർ സ്തനിക്സായും (39) ചേർന്നാണ് തിരികെയെത്തിച്ചത്. നജിബുല്ല സദ്റാൻ 17 റൺസുമായി നിർണായക സാന്നിധ്യമായി മാറി. യോഗ്യത റൗണ്ടിെൻറ ഫൈനലിൽ 25ന് വിൻഡീസും അഫ്ഗാനിസ്താനും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.