ഒത്തുകളി: അഫ്ഗാൻ താരത്തിന് ആറ് വർഷം വിലക്ക്
text_fieldsകാബൂൾ: ഒത്തുകളിവിവാദത്തിൽ അഫ്ഗാനിസ്താൻെറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷഫീഖുല്ല ഷഫാഖിനെ ക്രിക്കറ്റിൻെറ എല്ലാഫോർമാറ്റിൽ നിന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് (എ.സി.ബി) ആറുവർഷത്തേക്ക് വിലക്കി. 2018ൽ നടന്ന പ്രഥമ അഫ്ഗാനിസ്താൻ പ്രീമിയർ ലീഗിലും 2019ലെ ബംഗ്ലാദേശ് പ്രീമിയർ ലീഗിലും ഒത്തുകളിച്ചതായി താരം കുറ്റം സമ്മതിച്ചു. 2009 മുതൽ ക്രിക്കറ്റ് ഭൂപടത്തിൽ അത്ഭുതപുർണമായ ഉയർച്ച കൈവരിച്ച അഫ്ഗാനിൽ നിന്നും ആദ്യമായിട്ടാണ് ഒരു കളിക്കാരൻ ഒത്തുകളിക്ക് ശിക്ഷിക്കപ്പെടുന്നത്.
National team player Shafiqullah Shafaq has been banned from all forms of cricket for a period of six years after he accepted four charges related to the breaching of the ACB Anti-Corruption Code.
— Afghanistan Cricket Board (@ACBofficials) May 10, 2020
More: https://t.co/TuYaqGUQTk pic.twitter.com/nKYg3W1yBk
‘ആഭ്യന്തര മത്സരത്തിൽ ദേശീയ ടീമിലെ മുതിർന്ന കളിക്കാരിലൊരാൾ ഇത്തരമൊരു കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നത് അത്യന്തം ഗൗരവതരമാണ്. 2019ലെ ബി.പി.എല്ലിൽ സഹതാരത്തോട് ഒത്തുകളിക്കാൻ ഇയാൾ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്’- എ.സി.ബിയുടെ അഴിമതി വിരുദ്ധവിഭാഗം സീനിയർ മാനേജർ സയിദ് അൻവർ ഷാ ഖുറേഷി പറഞ്ഞു.
തൻെറ തെറ്റ് അംഗീകരിച്ച ഷഫാഖ് പുതുതലമുറ താരങ്ങൾക്ക് കളി പഠിപ്പിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനായി 46 ട്വൻറി20യിലും 24 ഏകദിനങ്ങളിലും താരം ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.