വിദ്യാഭ്യാസമുള്ളവർ ഇങ്ങനെ സംസാരിക്കുമോ? ഗംഭീറിനെതിരെ അഫ്രീദി
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച് ച ബി.ജെ.പി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ലോകകപ്പിൽ ഇന്ത്യ പാകിസ്താനുമായി കളിക്കരുതെന്ന ഗംഭീറിൻെറ പ്രസ്താവനക്കെതിരെയാണ് അഫ്രീദി രംഗത്തെത്തിയത്. ജൂൺ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മൽസരം.
ഗൗതം ഗംഭീർ പറഞ്ഞത് വിവേകപൂർവമായി നിങ്ങൾക്ക് തോന്നുന്നുണ്ടോ. ബുദ്ധിയുള്ളവർ ഇങ്ങനെയാണോ പറയുക. വിദ്യഭ്യാസമുള്ളവർ ഈ രീതിയിലാണോ സംസാരിക്കുകയെന്നും അഫ്രീദി ചോദിച്ചു.
നേരത്തെയും അഫ്രീദിയും ഗംഭീറും തമ്മിൽ വാക്പോര് നടന്നിരുന്നു. പാകിസ്താനുമായുള്ള ക്രിക്കറ്റ് മൽസരത്തിൻെറ പേരിലാണ് മുമ്പും ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തെ തുടർന്നാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മൽസരം മാറ്റണമെന്ന മുറവിളി ഉയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.