അഫ്ഗാനെതിരെ അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കും; കരുൺ നായർ ടീമിൽ
text_fieldsബംഗളൂരു: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമമനുവദിച്ചു. അജിൻക്യ രഹാനെയാണ് പകരം ടീമിനെ നയിക്കുക. കോഹ്ലിയുടെ അഭാവത്തിൽ കർണാടകയുടെ മലയാളി ബാറ്റ്സ്മാൻ കരുൺ നായർ 15 അംഗ ടീമിൽ ഇടംപിടിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരെയും ടീമിലുൾപ്പെടുത്തിയിട്ടില്ല.
ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ കോഹ്ലിക്ക് ബി.സി.സി.െഎ അനുമതി നൽകിയിരുന്നു. ഇതിനാലാണ് ടീമിൽനിന്ന് ഒഴിവാക്കിയത്. ജൂൺ 14 മുതൽ 18 വരെ ബംഗളൂരുവിലാണ് അഫ്ഗാനിസ്താനെതിരായ ടെസ്റ്റ്. അടുത്തിടെ െഎ.സി.സി ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാെൻറ ആദ്യ പഞ്ചദിന മത്സരമാണിത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരക്കും മൂന്ന് മത്സര ട്വൻറി20 പരമ്പരക്കും അയർലൻഡിനെതിരായ രണ്ട് ട്വൻറി20 മത്സരങ്ങൾക്കുമുള്ള ടീമിനെ കോഹ്ലി തന്നെ നയിക്കും. ടെസ്റ്റിൽ നായകനായ രഹാനെ ഏകദിന, ട്വൻറി20 ടീമിൽനിന്ന് പുറത്തായി. െഎ.പി.എല്ലിൽ മിന്നുംപ്രകടനം തുടരുന്ന ലോകേഷ് രാഹുൽ മൂന്നു പരമ്പരക്കുമുള്ള ടീമുകളിൽ ഇടംപിടിച്ചേപ്പാൾ ഇതേ മാനദണ്ഡം അനുസരിച്ച് ശ്രേയസ് അയ്യർ, അമ്പാട്ടി റായുഡു എന്നിവർ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെത്തി. ഇവരുടെ സ്ഥാനത്ത് മനീഷ് പാണ്ഡെയും സുരേഷ് റെയ്നയുമാണ് ഇരു ട്വൻറി20 ടീമുകളിലുമുള്ളത്.
അഫ്ഗാനെതിരായ ടെസ്റ്റ് ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ശിഖർ ധവാൻ, മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, കരുൺ നായർ, വൃദ്ധിമാൻ സാഹ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഇശാന്ത് ശർമ, ശർദുൽ ഠാകുർ.
അയർലൻഡിനെതിരായ ട്വൻറി20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ്.
ഇംഗ്ലണ്ടിനെതിരായ ട്വൻറി20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, അമ്പാട്ടി റായുഡു, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ്.
എ ടീം: ശ്രേയസും കരുണും നയിക്കും
ബംഗളൂരു: ജൂൺ, ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെൻറിനും ചതുർദിന മത്സരങ്ങൾക്കുമുള്ള ഇന്ത്യയുടെ എ ടീമുകളെ മലയാളി താരം കരുൺ നായരും ശ്രേയസ് അയ്യരും നയിക്കും. മറ്റൊരു മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, മുഹമ്മദ് സിറാജ് തുടങ്ങിയവരും ടീമിലുണ്ട്. വെസ്റ്റിൻഡീസ് എ ടീമും ഇംഗ്ലണ്ട് ലയൺസും (എ ടീം) പെങ്കടുക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെൻറ് ജൂൺ 22നാണ് ഇംഗ്ലണ്ടിൽ തുടങ്ങുക. ജൂലൈ 16 മുതൽ 19 വരെ ഇംഗ്ലണ്ടിനെതിരെ ചതുർദിന മത്സരത്തിൽ കളിക്കുന്ന എ ടീം കൗണ്ടികളുമായും കളിക്കുന്നുണ്ട്.
ഏകദിന ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, സഞ്ജു സാംസൺ, ദീപക് ഹുഡ, റിഷഭ് പന്ത്, വിജയ് ശങ്കർ, കൃഷ്ണപ്പ ഗൗതം, അക്സർ പേട്ടൽ, ക്രുണാൽ പാണ്ഡ്യ, പ്രസീദ് കൃഷ്ണ, ദീപക് ചഹാർ, ഖലീൽ അഹ്മദ്, ശർദുൽ ഠാകൂർ.
ചതുർദിന ടീം: കരുൺ നായർ (ക്യാപ്റ്റൻ), രവികുമാർ സമർഥ്, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, അഭിമന്യു ഇൗശ്വരൻ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, വിജയ് ശങ്കർ, അങ്കിത് ഭാവ്നെ, കെ.എസ്. ഭരത്, ജയന്ത് യാദവ്, ഷഹബാസ് നദീം, അങ്കിത് രാജ്പുത്, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, രജ്നീഷ് ഗുർബാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.