ജയേഷ് ജോർജിനെതിരെ അഴിമതിയാരോപണവുമായി ക്ലീന്‍ ക്രിക്കറ്റ് മൂവ്മെൻറ്
text_fieldsകൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജിനെതിരെ സാമ്പത്തിക തട് ടിപ്പ് ആരോപണവുമായി ക്ലീൻ ക്രിക്കറ്റ് മൂവ്മെൻറ് ഭാരവാഹികൾ. 2013 മുതൽ 2018 വരെ കാലയള വിൽ കെ.സി.ഐ സെക്രട്ടറി, ജോയൻറ് സെക്രട്ടറി, ട്രഷറർ, സ്റ്റേഡിയം പ്രോജക്ട് ഡയറക് ടർ എന്നീ ഉത്തരവാദിത്തം വഹിക്കുേമ്പാൾ രണ്ടരക്കോടിയോളം അഴിമതി ജയേഷ് ജോർജ് ന ടത്തിയതായി ഭാരവാഹികൾ ആരോപിച്ചു.
മുൻ കെ.സി.എ പ്രസിഡൻറ് റോങ്ക്ലിൻ ജോൺ, മുൻ രഞ്ജി ട്രോഫി താരങ്ങളായ ഇട്ടി ചെറിയാൻ, സന്തോഷ് കരുണാകരൻ, കെ.സി.എ അംഗവും തൃശൂര്‍ ജില്ല അസോസിയേഷന് സെക്രട്ടറിയുമായിരുന്ന അഡ്വ.പ്രമോദ് എന്നിവരാണ് ജയേഷ് ജോർജിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
മുന്‍ പ്രസിഡൻറ് ടി.സി. മാത്യുവിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത് നാടകമാണ്. അതോടെ കെ.സി.എയിലെ അഴിമതി പൂർണമായി ഇല്ലാതായിട്ടില്ല. ക്രമക്കേട് നടത്തിയ വന്‍തുക മാത്യുവിൽനിന്ന് ഈടാക്കാന്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് ജയേഷിെൻറ നേതൃത്വത്തിലുള്ള സമിതി നടപ്പാക്കിയില്ല.
ക്രിക്കറ്റ് ഓംബുഡ്സ്മാെൻറ കാലാവധി അവസാനിപ്പിച്ചതും ഓഫിസ് പൂട്ടിയതും അഴിമതി മറച്ചുവെക്കാനാണ്. പണം തിരിമറി നടത്തിയതിെൻറ രേഖകള്‍ തങ്ങളുടെ പക്കലുണ്ട്. ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കണക്കുകള്‍ സ്വതന്ത്ര ഏജന്‍സി ഓഡിറ്റ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജയേഷ് ജോർജ് പ്രതികരിച്ചു. ഇവർ ഉന്നയിച്ച കാര്യങ്ങളെല്ലാം നേരേത്ത ഓംബുഡ്സ്മാെൻറ മുന്നിൽ വെച്ചതാണ്. രേഖകൾ പലതും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. താൻ ഭാരവാഹിയായി എന്ന് പറയപ്പെടുന്ന വർഷങ്ങളിലെല്ലാം റോങ്ക്ലിൻ ജോണും അഡ്വ. പ്രമോദും അംഗങ്ങളായിരുന്നു. അന്ന് തിരിമറി നടന്നിട്ടുണ്ടെങ്കിൽ സംഭവത്തിൽ അവരും ഉത്തരവാദിയല്ലേയെന്നും ജേയഷ് ജോർജ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.