അമ്പാട്ടി റായുഡു ‘പിണങ്ങി’ വിരമിച്ചു
text_fieldsന്യൂഡൽഹി: ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് ഒഴിവാക്കിയതിെൻറ പരിഭവവുമായി മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. 15 അംഗ ടീമിൽനിന്നു പുറത്തായ ആന്ധ്രപ്രദേശുകാരനായ റായുഡു, ഋഷഭ് പന്തിനോടൊപ്പം റിസർവ് താരങ്ങളുെട പട്ടികയിൽ മുമ്പനായിരുന്നു.
ഒാപണർ ശിഖർ ധവാന് പരിക്കേറ്റതോെട പകരക്കാരനായി പന്ത് ഇംഗ്ലണ്ടിലേക്കു പറക്കുകയും രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ചെയ്തു. പിന്നാലെ, വിജയ് ശങ്കർ പരിക്കേറ്റു പുറത്തായപ്പോൾ അവസരം ഉറപ്പിച്ച റായുഡുവിനെ വെട്ടി കർണാടക ഒാപണർ മായങ്ക് അഗർവാളിനെ ലണ്ടനിലേക്കു വിളിപ്പിച്ചതിനു പിന്നാലെയാണ് 33കാരനായ മുൻ ഇന്ത്യൻ താരത്തിെൻറ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
ശങ്കറിനെ ‘ത്രീ ഡൈമൻഷൻ െപ്ലയർ’ എന്ന് വിശേഷിപ്പിച്ച എം.എസ്.കെ പ്രസാദിെൻറ പരാമർശത്തെ റായുഡു പരിഹസിച്ചതും വിവാദമായി. ലോകകപ്പ് കാണാൻ 3ഡി ഗ്ലാസ് ഒാർഡർ ചെയ്തിരിക്കുകയാണെന്നായിരുന്നു റായുഡുവിെൻറ വിവാദ ട്വീറ്റ്്. വിരമിക്കൽ പ്രഖ്യാപിച്ച് ബി.സി.സി.െഎക്ക് അയച്ച കത്തിൽ ആരെയും വിമർശിക്കാതിരുന്ന റായുഡു െഎ.പി.എല്ലിലടക്കം താൻ കളിച്ച നായകന്മാരായ എം.എസ്. ധോണി, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്ക് നന്ദി അറിയിച്ചു.
28ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ റായുഡു ഇന്ത്യക്കായി 55 ഏകദിനങ്ങളിൽനിന്ന് 47.05 ശരാശരിയിൽ 1694 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. മൂന്നു സെഞ്ച്വറിയും 10 അർധസെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചു. ആറ് ട്വൻറി20 മത്സരങ്ങൾ കളിച്ച റായുഡുവിന് ടെസ്റ്റിൽ പാഡണിയാൻ അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.