അംലക്കു സെഞ്ച്വറി; പഞ്ചാബിന് വമ്പൻ സ്കോർ
text_fieldsഇൻഡോർ: ഇൗ െഎ.പി.എൽ സീസണിലെ രണ്ടാം സെഞ്ച്വറി കിങ്സ് ഇലവൻ വേണ്ടി ഹാഷിം അംല വക. അവസാന ഒാവറുകളിൽ അംലയും ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെല്ലും കെട്ടഴിച്ച വെടിക്കെട്ടിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് പടുത്തുയർത്തിയത് 199 റൺസിെൻറ വിജയലക്ഷ്യം. സ്കോർ 20 ഒാവറിൽ നാല് വിക്കറ്റിന് 198.
അസാധ്യമായ ആംഗിളുകളിൽ അംലയുടെ ബാറ്റിൽനിന്ന് സിക്സറുകളുടെയും ബൗണ്ടറിയുടെയും ഒഴുക്കായിരുന്നു ഹോൽകാർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. 60 പന്തിൽ എട്ട് ബൗണ്ടറി. ആറ് സിക്സറുകൾ. 104 റൺസ്.മലയാളി താരം സഞ്ജു സാംസണു േശഷം ഇൗ സീസണിൽ സെഞ്ചുറി തികച്ച ആംലയുടെ ബാറ്റിെൻറ ചൂട് ശരിക്കും അറിഞ്ഞത് ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗയായിരുന്നു. നാലോവറിൽ വിക്കറ്റൊന്നും വീഴ്ത്താതെ മലിംഗ വഴങ്ങിയത് 58 റൺസ്. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. ഹാഷിം അംലയും ഷോൺ മാർഷും സാവധാനമാണ് തുടങ്ങിയത്.
പിന്നെ സ്കോറിങ്ങിന് വേഗം കൂടുന്നതിനിടയിൽ 21 പന്തിൽ 26 റൺസുമായി മാർഷ് മടങ്ങി. പകരം വന്ന വൃദ്ധിമാൻ സാഹക്ക് അധികമൊന്നും ചെയ്യാനായില്ല. 15 പന്തിൽ 11 റൺസുമായി സാഹ പുറത്തായിക്കഴിഞ്ഞാണ് അംല - മാക്സവെൽ കൂട്ടുകെട്ട് മുംബൈ ബൗളിങ്ങിനെ പിച്ചി ചീന്തിയത്. 83 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. മാക്സ്വെൽ ആയിരുന്നു കൂടുതൽ അപകടകാരി. 18 പന്തിൽ മൂന്ന് സിക്സറും നാല് ബൗണ്ടറിയും പായിച്ച് 40 റൺസെടുത്ത മാക്സ്വെൽ ജസ്പ്രീത് ബുംറയുടെ പന്തിൽ കുറ്റി തെറിച്ച് പുറത്തായി. പിന്നീടായിരുന്നു അംലയുടെ രണ്ടും കൽപിച്ചുള്ള പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.