Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 9:31 AM GMT Updated On
date_range 10 Jan 2018 9:31 AM GMTപടിയിറങ്ങി ആറുമാസത്തിനകം മാത്യൂസ് വീണ്ടും ലങ്കൻ ക്യാപ്റ്റൻ
text_fieldsbookmark_border
കൊളംബോ: പടിയിറങ്ങി ആറുമാസത്തിനകം എയ്ഞ്ചലോ മാത്യൂസ് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക്. ട്വൻറി20, ഏകദിന ക്യാപ്റ്റനായി എയ്ഞ്ചലോ മാത്യൂസിനെ നിയമിച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
2019 ലോകകപ്പ് മുന്നിൽകണ്ടാണ് താരത്തെ ക്യാപ്റ്റനായി നിയമിച്ചത്. മോശം ഫോമും തുടർച്ചയായ പരിക്കും കുഴക്കിയതോടെ കഴിഞ്ഞ ജൂലൈയിലാണ് താരം മൂന്ന് േഫാർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. ടെസ്റ്റ് ക്യാപ്റ്റനായി ദിനേഷ് ചാണ്ഡിമൽ തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story