പന്ത് മിനുസപ്പെടുത്താൻ തുപ്പൽ പുരട്ടണ്ട; വിയർപ്പുപയോഗിക്കാമെന്ന് െഎ.സി.സി കമ്മിറ്റി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിന് ക്രിക്കറ്റ് മത്സരങ്ങളിൽ പന്ത് മിനുസപ്പെടുത്താന്‍ തുപ്പല്‍ പുരട്ടുന്ന രീതി നിരോധിക്കാനൊരുങ്ങി െഎ.സി.സി. ഇതുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ നേതൃത്വം നൽകുന്ന െഎ.സി.സി കമ്മിറ്റിയാണ് നിർദേശം മുന്നോട്ടുവെച്ചത്. വര്‍ഷങ്ങളായ് പേസ് ബൌളര്‍മാര്‍ ബോളിന് സ്വിങ് ലഭിക്കുവാന്‍ വേണ്ടി ചെയ്യുന്ന അനുവദനീയമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. അതേസമയം പന്ത് മിനുസപ്പെടുത്താൻ വിയർപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കമ്മിറ്റി അറിയിച്ചു.
നേരത്തെ ഐ.സി.സിയുടെ മെഡിക്കല്‍ കമ്മിറ്റി തുപ്പൽ പുരട്ടുന്നതിെൻറ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് കൃതൃമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്‍റെ വശങ്ങള്‍ മിനുസപ്പെടുത്താമെന്ന നിര്‍ദേശമായിരുന്നു ഐ.സി.സി മുന്നോട്ടുവെച്ചത്.
വിഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്ന യോഗത്തിൽ ആതിഥേയ രാജ്യത്ത് നിന്നുള്ള രണ്ട് നിഷ്പക്ഷ അമ്പയർമാരെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ഉൾപ്പെടുത്തുന്ന രീതി തിരിച്ചുകൊണ്ടുവരാനും മത്സരങ്ങളിൽ ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നത് രണ്ടിൽ നിന്നും മൂന്നാക്കി ഉയർത്താനും കമ്മിറ്റി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.