കോഹ്ലിയുമായി ഒത്തുപോകാൻ സാധിക്കാത്തത് രാജിക്കിടയാക്കി- കുംബ്ലെ
text_fieldsലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീകരിച്ച് അനിൽ കുംബ്ലെ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കുംബ്ലെ അറിയിച്ചത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ പറയുന്നു. സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവരാണ് ക്രിക്കറ്റ് ഉപദേശക സമിതിയിലുള്ളത്.
തൻറെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. കോച്ചും ക്യാപറ്റനും തമ്മിലുള്ള ബന്ധം ശരിയാക്കാൻ ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തിയിരുന്നതായും എന്നാൽ ഒത്തു പോകാത്ത സ്ഥിതിയാണുള്ളതെന്നും കുംബ്ലെ വ്യക്തമാക്കി. പ്രൊഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തൻറെ രീതിയെന്നും കുംബ്ലെ വ്യക്തമാക്കുന്നു.
ഇന്നലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ രാജിവെച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് മുേമ്പ തുടങ്ങിയ ഉൾപോര് പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനു പിന്നാലെയാണ് രാജി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റ ഇന്ത്യൻ ടീം ചൊവ്വാഴ്ച വിൻഡീസ് പര്യടനത്തിനായി അനിൽ കുംബ്ലെയില്ലാതെയാണ് പോയത്. െഎ.സി.സി വാർഷിക സമ്മേളനത്തിൽ പെങ്കടുക്കേണ്ടതിനാൽ കുംബ്ലെ ടീമിനൊപ്പം വിൻഡീസിലേക്ക് പോവുന്നില്ലെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, വൈകുന്നേരത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ രാഹുൽ ജൊഹ്റിക്ക് രാജിക്കത്ത് നൽകി കുംബ്ലെ പടിയിറക്കം പ്രഖ്യാപിക്കുകയായിരുന്നു.
യോഗത്തിൽ കോച്ചും ടീമുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായും പൊരുത്തപ്പെട്ട് പോവാനാവില്ലെന്നും കോഹ്ലി വ്യക്തമാക്കി. കളിക്കാർക്ക് താൽപര്യമില്ലെങ്കിൽ തുടരില്ലെന്ന് കുംെബ്ലയും നിലപാടെടുത്തതോടെ അനുരഞ്ജന ശ്രമങ്ങൾ ബി.സി.സി.െഎ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിൻഡീസിലേക്കുള്ള ടീമിൽ നിന്നും കുംെബ്ല പിന്മാറിയത്.
പുതിയ പരിശീലകരെ ക്ഷണിച്ചപ്പോൾ കുംെബ്ലയുടെ അപേക്ഷയും ബോർഡ് പരിഗണിച്ചിരുന്നു. ടീമംഗങ്ങളുമായുള്ള ഭിന്നത പരിഹരിച്ച് അന്തരീക്ഷം മെച്ചപ്പെടുത്തിയാൽ മികച്ച ട്രാക്ക് റെക്കോഡുള്ള കുംെബ്ലയെ തന്നെ നിലനിർത്താനായിരുന്നു സി.എ.സിക്കും ബോർഡിനും താൽപര്യം. എന്നാൽ, ഇൗ നീക്കം കോഹ്ലിയുടെ നേതൃത്വത്തിലുള്ള സീനിയർ താരങ്ങൾ ചെറുത്തു തോൽപിക്കുകയായിരുന്നു. കുംബ്ലെ തുടർന്നാൽ ഡ്രസിങ് റൂമിലെ സ്ഥിതി കൂടുതൽ വഷളാവുമെന്ന് ഇവർ ബോർഡംഗങ്ങളെ ബോധ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.