കുംെബ്ല ബൗൾഡ്
text_fieldsന്യൂഡൽഹി: കളിക്കാരുമായുള്ള പോരിൽ തോൽവി സമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ രാജിവെച്ചു. ചാമ്പ്യൻസ് ട്രോഫിക്ക് മുേമ്പ തുടങ്ങിയ ഉൾപോര് പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനു പിന്നാലെയാണ് രാജി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റ ഇന്ത്യൻ ടീം ചൊവ്വാഴ്ച വിൻഡീസ് പര്യടനത്തിനായി അനിൽ കുംബ്ലെയില്ലാതെയാണ് പോയത്. െഎ.സി.സി വാർഷിക സമ്മേളനത്തിൽ പെങ്കടുക്കേണ്ടതിനാൽ കുംബ്ലെ ടീമിനൊപ്പം വിൻഡീസിലേക്ക് പോവുന്നില്ലെന്നായിരുന്നു ആദ്യം അറിയിച്ചത്.
എന്നാൽ, വൈകുന്നേരത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ രാഹുൽ ജൊഹ്റിക്ക് രാജിക്കത്ത് നൽകി, പടിയിറക്കം പ്രഖ്യാപിച്ചു. ഒരുവർഷത്തെ കരാർ ചാമ്പ്യൻസ് ട്രോഫിയോടെ അവസാനിച്ചെങ്കിലും വിൻഡീസ് പര്യടനത്തിലും കുംെബ്ല തന്നെ പരിശീലകനായി തുടരുമെന്ന് കഴിഞ്ഞയാഴ്ച ബി.സി.സി.െഎ വ്യക്തമാക്കിയിരുന്നു. കരീബിയയിലേക്ക് പുറപ്പെടും മുമ്പ് തിങ്കളാഴ്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയും കുംെബ്ലയും ബി.സി.സി.െഎ സെക്രട്ടറി അമിതാബ് ചൗധരി, സി.ഇ.ഒ രാഹുൽ ജൊഹ്റി തുടങ്ങിയ ഉന്നതരെ കണ്ടിരുന്നു.
യോഗത്തിൽ കോച്ചും ടീമുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായും പൊരുത്തപ്പെട്ട് പോവാനാവില്ലെന്നും കോഹ്ലി വ്യക്തമാക്കി. കളിക്കാർക്ക് താൽപര്യമില്ലെങ്കിൽ തുടരില്ലെന്ന് കുംെബ്ലയും നിലപാടെടുത്തതോടെ അനുരഞ്ജന ശ്രമങ്ങൾ ബി.സി.സി.െഎ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിൻഡീസിലേക്കുള്ള ടീമിൽ നിന്നും കുംെബ്ല പിന്മാറിയത്.
പുതിയ പരിശീലകരെ ക്ഷണിച്ചപ്പോൾ കുംെബ്ലയുടെ അപേക്ഷയും ബോർഡ് പരിഗണിച്ചിരുന്നു. ടീമംഗങ്ങളുമായുള്ള ഭിന്നത പരിഹരിച്ച് അന്തരീക്ഷം മെച്ചപ്പെടുത്തിയാൽ മികച്ച ട്രാക്ക് റെക്കോഡുള്ള കുംെബ്ലയെ തന്നെ നിലനിർത്താനായിരുന്നു സി.എ.സിക്കും ബോർഡിനും താൽപര്യം. എന്നാൽ, ഇൗ നീക്കം കോഹ്ലിയുടെ നേതൃത്വത്തിലുള്ള സീനിയർ താരങ്ങൾ ചെറുത്തു തോൽപിക്കുകയായിരുന്നു. കുംബ്ലെ തുടർന്നാൽ ഡ്രസിങ് റൂമിലെ സ്ഥിതി കൂടുതൽ വഷളാവുമെന്ന് ഇവർ ബോർഡംഗങ്ങളെ ബോധ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.