ചാമ്പ്യന്‍സ് ട്രോഫി ടീമിനെ ഉടൻ തെരഞ്ഞെടുക്കണം; ബി.സി.സി.ഐക്ക് താക്കീത്
text_fieldsമുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ വൈകിപ്പിക്കുന്ന ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശവുമായി വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണസമിതി. ജൂണ്‍ ഒന്നിന് ലണ്ടനില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ എത്രയും വേഗം തെരഞ്ഞെടുക്കണമെന്ന് ഭരണസമിതി ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കി.
ബി.സി.സി.ഐയുടെ നിലവിലെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്ന് താല്‍കാലിക സെക്രട്ടറി അമിതാഭ് ചൗധരിക്ക് അയച്ച കത്തിൽ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. എത്രയും പെട്ടെന്ന് ടീമിനെ തെരഞ്ഞെടുക്കാനുള്ള യോഗം ചേരണം. ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ സമീപനം ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കാന്‍ പാടില്ലെന്നും കത്തില്‍ റായ് ചൂണ്ടിക്കാട്ടുന്നു.
ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാന ദിവസം ഏപ്രില്‍ രണ്ടായിരുന്നു. ബാക്കിയുള്ള മുഴുവൻ രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ച് മാറിനില്‍ക്കുകയായിരുന്നു. ക്രിക്കറ്റിന്‍റെ സാമ്പത്തിക നയത്തില്‍ ഐ.സി.സി വരുത്തിയ മാറ്റത്തെ തുടര്‍ന്നായിരുന്നു ബി.സി.സി.ഐ നടപടി. ഇന്ത്യയുടെ വരുമാനം കുറക്കുന്ന തരത്തിലാണ് പുതിയ മാറ്റമെന്ന് ബിസി.സിഐ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.