ആഷസ് ടെസ്റ്റ്: ആസ്ട്രേലിയക്ക് പത്തുവിക്കറ്റ് ജയം
text_fieldsബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് ജയത്തോടെ ആസ്ട്രേലിയയുടെ തുടക്കം. അവസാന ദിനത്തിൽ 56 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കങ്കാരുപ്പടയെ ഒാപണർമാരായ ബ്രാൻക്രോഫ്റ്റും (82) ഡേവിഡ് വാർണറും (87) അപരാജിത കൂട്ടുകെട്ടിലൂടെ വിജയതീരമണിയിച്ചു. സെഞ്ച്വറിയുമായി മത്സരത്തിെൻറ ഗതി മാറ്റിയ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മാൻ ഒാഫ് ദ മാച്ച്. സ്കോർ^ ഇംഗ്ലണ്ട്: 302/195, ആസ്ട്രേലിയ: 328, 173/0. അഞ്ചു മത്സരങ്ങൾ നീളുന്ന പോരാട്ടത്തിൽ ഇതോടെ ഒാസീസ് 1-0ത്തിന് മുന്നിലെത്തി.
വിക്കറ്റ് നഷ്ടപ്പെടാതെ 114 റൺസുമായി അവസാന ദിനം കളത്തിലെത്തിയ ആസ്ട്രേലിയൻ ഒാപണിങ് ജോടികളെ പിരിക്കാൻ ഇംഗ്ലീഷ് ബൗളർമാർക്ക് കഴിഞ്ഞില്ല. ജെയിംസ് ആൻഡേഴ്സൺ, ക്രിക്സ് േവാക്സ്, ജെയിക് ബാൾ എന്നിവരെ ബ്രാൻക്രോഫ്റ്റും വാർണറും ക്ഷമയോടെ നേരിട്ടപ്പോൾ, 170 റൺസ് വിജയലക്ഷ്യം ഉച്ചക്കുമുേമ്പ ആതിഥേയർ മറികടന്നു. ക്രിക്സ് വോക്സിനും (46) ജെയ്ക് ബാളിനുമാണ് (38) കൂടുതൽ തല്ലുകൊണ്ടത്.
സൂപ്പർ ജയത്തോടെ ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തോൽക്കില്ലെന്ന വിശ്വാസം ഇത്തവണയും ഒാസീസ് കാത്തു. 1988ൽ ഇതിഹാസ താരം വിവ് റിച്ചാർഡ്സിെൻറ വെസ്റ്റിൻഡീസിനോടാണ് അവസാനമായി ഇൗ സ്റ്റേഡിയത്തിൽ ഒാസീസ് ടെസ്റ്റിൽ തോൽക്കുന്നത്. ഡേ^നൈറ്റ് മത്സരമായ രണ്ടാം പോരാട്ടം അഡലെയ്ഡ് ഒാവലിൽ ശനിയാഴ്ച തുടങ്ങും. ആഷസിലെ ആദ്യ ഡേ^നൈറ്റ് മത്സരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.