ആഷസ് ടെസ്റ്റ്: മലാന് സെഞ്ച്വറി ഇംഗ്ലണ്ട് മികച്ച നിലയിൽ
text_fieldsപെർത്ത്: തുടക്കത്തിലെ പതർച്ചക്ക് അഞ്ചാം വിക്കറ്റിൽ മറുപടി കൊടുത്ത് ഡേവിഡ് മലാനും ജോണി ബെയർസ്റ്റോയും നിലയുറപ്പിച്ചപ്പോൾ ആസ്ട്രേലിയക്കെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ.
ആദ്യ ദിനം സ്റ്റെമ്പടുക്കുേമ്പാൾ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തിട്ടുണ്ട്. കന്നി സെഞ്ച്വറിയുമായി മലാനും (110) പിന്തുണയുമായി ബെയർസ്റ്റോയുമാണ് (75) ക്രീസിൽ. ഒാപണർ അലിസ്റ്റർ കുക്കിനെ (ഏഴ്) ആദ്യം നഷ്ടമായ ഇംഗ്ലണ്ടിെന തുടക്കത്തിൽ പിടിച്ചുനിർത്തിയത് സ്റ്റോൺമാെൻറയും (56) വിൻസിെൻറയും (25) ചെറുത്തുനിൽപാണ്. നായകൻ ജോ റൂട്ടും (20) പുറത്തായതോടെ നാലിന് 131 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ മലാൻ-ബെയർസ്റ്റോ സഖ്യമാണ് കൈപിടിച്ചുയർത്തിയത്. അഞ്ചാം വിക്കറ്റിൽ ഇവർ 174 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
പരമ്പരയിൽ 2-0ത്തിന് മുന്നിട്ടുനിൽക്കുന്ന ഒാസീസിന് ഇൗ ടെസ്റ്റ് കൂടി സ്വന്തമാക്കിയാൽ ചരിത്രത്തിലാദ്യമായി പരമ്പര നേട്ടത്തിെൻറ എണ്ണത്തിൽ ഇംഗ്ലണ്ടിനെ മറികടക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.