സ്മിത്തിന് ഇരട്ട സെഞ്ച്വറി; ആസ്ട്രേലിയക്ക് മികച്ച സ്കോർ
text_fieldsമാഞ്ചസ്റ്റർ: നാലാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിൻെറ (211) മികവിൽ ആസ ്ട്രേലിയക്ക് മികച്ച സ്കോർ. ആസ്ട്രേലിയ നേടിയ 497/8 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിനിറങ്ങിയ ഇംഗ്ലണ്ട് സ് റ്റംപെടുക്കുമ്പോൾ 23/1 എന്ന നിലയിലാണ്. ജോ ഡെൻലിയുടെ(4) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. റോറി ബേൺസ് (15), നൈറ്റ് വാച്ച്മാൻ ക്രെയ്ഗ് ഓവർട്ടൺ (3) എന്നിവരാണ് ക്രീസിൽ.
സ്മിത്തിനെ പുറത്താക്കാൻ ഒാൾഡ് ട്രാഫോഡിൽ ഇംഗ്ലീഷ് ബൗളർമാർ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും നടന്നില്ല. 211 റൺസിൽ നിൽക്കെ റൂട്ടിൻെറ പന്തിൽ ഡെൻലിക്ക് ക്യാച് നൽകിയാണ് സ്മിത്ത് മടങ്ങിയത്. മിച്ചൽ സ്റ്റാർക്(54), നഥാൻ ലിയോൺ(26) എന്നിവർ വാലറ്റത്ത് തിളങ്ങി.
12 മാസം നീണ്ട സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ സ്മിത്ത് നാല് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികളാണ് നേടിയത്. ഈ ആഷസ് പരമ്പരയിൽ സ്മിത്ത് ആകെ 589 റൺസ് സ്വന്തമാക്കി. 147.25 ആണ് ശരാശരി. എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ നേടിയ 251 റൺസിന്റെ വിജയത്തിൽ 144, 142 റൺസ് നേടിയ ഇന്നിംഗ്സ് സ്മിത്ത് കാഴ്ചവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.