ആഷസ്: നാലാം ദിനം പതറി ഒാസീസ്
text_fieldsമാഞ്ചസ്റ്റർ: നാലാം ആഷസ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 196 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും പാഡുകെട്ടിയിറങ്ങിയ ആസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെ. നാലാം ദിനം ചായക്കു പിരിയുമ്പോൾ നാലിന് 63 റൺസെന്ന നിലയിലാണ് ഓസീസ്. സ്റ്റീവൻ സ്മിത്തും (19) മാത്യു വെയ്ഡുമാണ് (10) ക്രീസിൽ. ആറുവിക്കറ്റ് കൈയിലിരിക്കേ ഒാസീസിന് 259 റൺസിെൻറ ലീഡായി. അഞ്ചിന് 200 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഒാസീസ് ബൗളർമാർ 301ലൊതുക്കി 196 റൺസിെൻറ ലീഡ് സ്വന്തമാക്കി.
ഓൾഡ്ട്രാഫോഡിൽ ഡേവിഡ് വാർണറും സ്റ്റുവർട്ട് ബ്രോഡും ആദ്യ ഇന്നിങ്സിെൻറ ആവർത്തനം കുറിച്ചു. വാർണറെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ബ്രോഡ് ഒരിക്കൽകൂടി എതിരാളിയെ പൂജ്യത്തിന് പറഞ്ഞയച്ചു. തൊട്ടുപിന്നാലെ മാർകസ് ഹാരിസിനെയും (6) വിക്കറ്റിനുമുന്നിൽ കുടുക്കി ബ്രോഡ് ഇരട്ടപ്രഹരമേൽപിച്ചു. മാർനസ് ലബുഷെയ്നെയും (11) ട്രവിസ് ഹെഡിനെയും (12) മടക്കി ആർച്ചർ ഒാസീസിനെ നാലിന് 44 എന്ന നിലയിലാക്കി.
വാലറ്റക്കാരെ കൂട്ടുപിടിച്ച് ജോസ് ബട്ലർ (41) നടത്തിയ ചെറുത്തുനിൽപിെൻറ ബലത്തിലാണ് ഇംഗ്ലണ്ട് ഫോളോഒാൺ ഒഴിവാക്കിയത്. ബെൻ സ്റ്റോക്സ് (26), ജോണി ബെയർസ്റ്റോ (17), ജോഫ്ര ആർച്ചർ (1), ബ്രോഡ് (5) എന്നിവരാണ് പുറത്തായത്. ഒാസീസിനായി പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.