ആശിഷ് നെഹ്റ കളമൊഴിഞ്ഞു
text_fieldsന്യൂഡൽഹി: നീണ്ട 18 വർഷം അണിഞ്ഞ നീലക്കുപ്പായം അഴിച്ചുവെച്ച് ആശിഷ് നെഹ്റ ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞു. പ്രിയപ്പെട്ട കൂട്ടുകാരനുവേണ്ടി അങ്കം ജയിച്ച് കോഹ്ലിയും ധോണിയും യാത്രയയപ്പ് സംഭവബഹുലമാക്കി മാറ്റി. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ട്വൻറി20 53 റൺസിന് ജയിച്ച ഇന്ത്യ ഫിറോസ്ഷാ കോട്ലയിലെ തിങ്ങിനിറഞ്ഞ ഗാലറി മുമ്പാകെ നെഹ്റയുടെ വിടവാങ്ങൽ അവിസ്മരണീയമാക്കിമാറ്റി.
ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ മനസ്സിൽ കണ്ടതൊന്നുമായിരുന്നില്ല ഗ്രൗണ്ടിൽ തെളിഞ്ഞത്. ഒാപണർമാരായ രോഹിത് ശർമയും (55 പന്തിൽ 80 റൺസ്) ശിഖർ ധവാനും (52 പന്തിൽ 80) നൽകിയ റെക്കോഡ് കൂട്ടുകെട്ട് തുടക്കം മുതലെടുത്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. കൂറ്റൻ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് ഒരിക്കൽപോലും പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്കുയരാനായില്ല. 20 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ േപാരാട്ടം അവസാനിച്ചു. ട്വൻറി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ വിജയം പിറന്നു.
കൂറ്റനടികളോടെയാണ് ധവാൻ കളി തുടങ്ങിയത്. പിന്നാലെ രോഹിതും കത്തിപ്പടർന്നു. 16.2 ഒാവറിൽ ഒാപണിങ് വിക്കറ്റിൽ 158 റൺസ് സ്കോർ ചെയ്ത് ഇരുവരും വഴിപിരിയുേമ്പാൾ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വൻറി20 കൂട്ടുകെട്ട് എന്ന റെക്കോഡും പിറന്നു. രണ്ടുവർഷം മുമ്പ് വിരാട് കോഹ്ലിയും ധോണിയും ചേർന്ന് നേടിയ 138 റൺസിെൻറ റെക്കോഡാണ് മറികടന്നത്.
രോഹിത് നാല് സിക്സും ആറ് ബൗണ്ടറിയും പറത്തിയപ്പോൾ ധവാൻ രണ്ട് സിക്സും 10 ഫോറും കണ്ടെത്തി. ധവാന് പിന്നാലെ പാണ്ഡ്യ വന്നപോലെ മടങ്ങി. അധികം വൈകുംമുമ്പ് രോഹിതും. വിരാട് കോഹ്ലിയും (26), എം.എസ്. ധോണിയും (7) പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് ഒാപണർമാരായ മാർട്ടിൻ ഗുപ്റ്റിലിനെയും (4), കോളിൻ മൺറോയെയും (7) തുടക്കത്തിലേ നഷ്ടമായി. മൂന്നാം വിക്കറ്റിൽ വില്യംസണും (28), ടോം ലതാമും (39) ചെറുത്തു നിന്നെങ്കിലും യുസ്വേന്ദ്ര ചഹലും അക്സർ പേട്ടലും ഇടവേളകളിലായി വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഹാർദിക് പാണ്ഡ്യ, ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.