Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഫ്​ഗാനോട് 91 റൺസ്...

അഫ്​ഗാനോട് 91 റൺസ് തോൽവി; ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്നും പുറത്ത്

text_fields
bookmark_border
അഫ്​ഗാനോട് 91 റൺസ് തോൽവി; ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്നും പുറത്ത്
cancel
അ​ബൂ​ദ​ബി: ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​െൻറി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ അ​ഫ്​​ഗാ​നി​സ്​​താ​ന്​ അട്ടിമറി ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്രിക്കറ്റിലെ പുതുക്കക്കാർ 91 റൺസിനാണ്​ ജയിച്ചത്​. 250 റ​ൺ​സ്​ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്കാരെ, അഫ്​ഗാനിസ്​ഥാൻ 158 റൺസിന്​ പുറത്താക്കുകയായിരുന്നു. സ്​കോർ: അഫ്​ഗാനിസ്​ഥാൻ-249(50 ഒാവർ), ശ്രീലങ്ക-158(41.2). തോൽവിയോടെ ലങ്ക ടൂർണമ​െൻറിൽ നിന്നും പുറത്തായി.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത അ​ഫ്​​ഗാ​നി​സ്​​താ​നായി വ​ൺ​ഡൗ​ൺ ബാ​റ്റ്​​സ്​​മാ​ൻ റ​ഹ്​​മ​ത്​ ഷാ 72 ​റ​ൺ​സെ​ടു​ത്ത്​ ടോ​പ്​​സ്​​കോ​റ​റാ​യ​പ്പോ​ൾ ഒാ​പ​ണ​ർ​മാ​രാ​യ ഇ​ഹ്​​സാ​നു​ല്ല 45ഉം ​മു​ഹ​മ്മ​ദ്​ ഷ​ഹ്​​സാ​ദ്​ 34ഉം ​റ​ൺ​സെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ബാറ്റ്​സ്​മാൻമാർക്ക്​ റാഷിദ്​ ഖാൻ, മുജബ്​ റഹ്​മാൻ, മുഹമ്മദ്​ നബി, ഗുൽബദിൻ നായിബ്​( രണ്ടു വീതം വിക്കറ്റ്​) എന്നിവരുടെ ബൗളിങ്ങിനു മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. ഉപുൽ തരങ്ക(36)യാണ്​ ലങ്കയുടെ ടോപ്​സ്​കോറർ.

അവസാന ഒാവറിലെ മൂന്നു വിക്കറ്റടക്കം അഞ്ചു​ വിക്കറ്റ്​ പിഴുത തിസാര പെരേരയാണ്​ ലങ്കൻ ബൗളർമാരിൽ തിളങ്ങിയത്​. അഖില ധനഞ്​ജയ രണ്ടും ലസിത്​ മലിംഗ, ദുഷ്​മന്ത ചമീര, ഷെഹാൻ ജയസൂര്യ എന്നിവർ ഒാരോ വിക്കറ്റ്​ വീതവും വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsCricket Newsasia cup cricket 2018
News Summary - asia cup cricket 2018 -Sports news
Next Story