ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യാ- പാക് പോരാട്ടം; ജയിക്കാനായി ഇരുടീമും
text_fieldsഏകദിനത്തിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമുകളാണ് ഇന്ത്യയും പാകിസ്താനും എന്നത് മത്സരത്തിന് മാറ്റുകൂട്ടും. സ്ഥിരം ക്യാപ്റ്റനും ടീമിലെ മികച്ച ബാറ്റ്സ്മാനുമായ വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യയെത്തിയിരിക്കുന്നതെങ്കിലും ടീമിെൻറ കരുത്തിന് കാര്യമായ കുറവൊന്നുമില്ല. മഹേന്ദ്ര സിങ് ധോണി, നായകൻ ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ തുടങ്ങിയവർ ബാറ്റിങ്ങിനും ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ തുടങ്ങിയവർ ബൗളിങ്ങിനും കരുത്തേകുന്നു.
കഴിഞ്ഞദിവസം ഹോേങ്കാങ്ങിനെതിരെ ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ അക്സർ പേട്ടൽ, ബുംറ എന്നിവർക്ക് വിശ്രമം നൽകിയാണ് ഇന്ത്യയിറങ്ങിയത്. ഇതിൽ ടീമിെൻറ പ്രധാന ബൗളറായ ബുംറ ഇന്ന് കളിക്കുമെന്നുറപ്പാണ്. ഒാൾറൗണ്ടർ ഹാർദിക്കും ടീമിലെത്തും. ഇരുവരും വരുേമ്പാൾ പേസർമാരായ ശാർദുൽ ഠാകുറും ഖലീൽ അഹ്മദും പുറത്തിരിക്കാനാണ് സാധ്യത. സ്പിന്നർമാരായി യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവും തുടരും.
ആദ്യ നാലു ബാറ്റ്സ്മാന്മാരാണ് പാകിസ്താെൻറ ശക്തി. ഒാപണർമാരായ ഫഖർ സമാനും ഇമാമുൽ ഹഖും മൂന്നും നാലും പൊസിഷനിലിറങ്ങുന്ന ബാബർ അഅ്സമും ശു െഎബ് മാലികും തിളങ്ങുന്നതിന് അനുസരിച്ചാവും പാക് ബാറ്റിങ്ങിെൻറ ഗതി. അഞ്ചാം നമ്പറിൽ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് ആണ് ഇറങ്ങുക. ആറാം നമ്പറിൽ ഹോേങ്കാങ്ങിനെതിരെ ആസിഫ് അലിയാണ് കളിച്ചത്. അന്ന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന താരം തന്നെയാവും ഇന്നും ഇറങ്ങുക.
പതിവുപോലെ പേസ് ബാറ്ററി തന്നെയാണ് പാക് ബൗളിങ്ങിെൻറ കരുത്ത്. മുഹമ്മദ് ആമിർ, ഉസ്മാൻ ഖാൻ, ഹസൻ അലി, ഫഹീം അഷ്റഫ് എന്നിവരാണ് പേസ് ബൗളിങ്ങിന് ശക്തി പകരുക. നന്നായി പന്തെറിയുന്നുണ്ടെങ്കിലും പേസ് ബൗളിങ് കുന്തമുനയായ സമീപകാലത്തായി വേണ്ടത്ര വിക്കറ്റ് വീഴ്ത്താൻ കഴിയാത്തതാണ് പാക് ക്യാമ്പിനെ ആശങ്കയിലാക്കുന്നത്. ഇന്ത്യക്കെതിരെ അതിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് നായകൻ സർഫറാസ്. ലെഗ് സ്പിന്നർ ശദാബ് ഖാനാണ് പാക് നിരയിലെ മറ്റൊരു ബൗളർ.
ക്രിക്കറ്റ് ആരാധകരുടെ ഒാർമകളിലെ ത്രസിപ്പിക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ക്രിക്കറ്റിനൊപ്പം, രാഷ്ട്രീയവും നയതന്ത്ര തർക്കവും ചേരുന്നതോടെ ഒന്നുകൂടി എരിവേറും. ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് അയൽക്കാർ വീണ്ടും ക്രീസിൽ കൊമ്പുകോർക്കുന്നത്. 2017 ജൂണിൽ ചാമ്പ്യൻസ് േട്രാഫി ഫൈനലിലായിരുന്നു അത്. അന്ന് 180 റൺസിന് പാകിസ്താൻ ഇന്ത്യയെ നാണംകെടുത്തി. ഇരു ടീമും പരസ്പരം കളിച്ചത് 129 ഏകദിനങ്ങൾ. 73 ജയം പാകിസ്താനും 52 ജയം ഇന്ത്യക്കും. നാല് കളി സമനിലയായി പിരിഞ്ഞു. 59 ടെസ്റ്റ് കളിച്ചപ്പോൾ 12 ജയം പാകിസ്താനും ഒമ്പത് ജയം ഇന്ത്യക്കും. 38 കളി സമനിലയിൽ പിരിഞ്ഞു. ട്വൻറി20യിലാണ് ഇന്ത്യക്ക് മുൻതൂക്കം ലഭിച്ചത്. എട്ടിൽ ആറിലും ജയം. പാകിസ്താന് ഒരു ജയം മാത്രം. ഇന്ത്യ-പാക് ചരിത്രത്തിലെ അഞ്ച് അവിസ്മരണീയ മത്സരങ്ങളുടെ ചിത്രം ഇങ്ങനെ.
മാർച്ച്: ഷാർജ
ഇംറാൻഖാെൻറ ഏറ്റവും മികച്ച ബൗളിങ് പ്രകടനം (6/14) ഇവിടെയായിരുന്നു. കപിൽ ദേവ് നയിച്ച ഇന്ത്യയെ ഇംറാനും സംഘവും 125ന് പുറത്താക്കി. എളുപ്പം ജയിക്കാനിറങ്ങിയ പാകിസ്താൻ പക്ഷേ, 87ന് പുറത്തായി. അന്ന് മാൻ ഒാഫ് ദി മാച്ചായ ഇംറാൻ, ഇന്ന് പാക് പ്രധാനമന്ത്രിയായി ഗാലറിയിലുണ്ടാവും.
ഏപ്രിൽ: ഷാർജ
ഇന്ത്യക്ക് കയ്പും പാകിസ്താന് മധുരവുമായ ഏഷ്യാകപ്പ് ഫൈനൽ. ഇന്ത്യൻ സ്കോറായ 245 പിന്തുടർന്ന പാകിസ്താന് അവസാന പന്തിൽ വേണ്ടത് നാലു റൺസ്. ചേതൻ ശർമ ഫുൾടോസ് എറിയുേമ്പാൾ മറുതലക്കൽ ജാവേദ് മിയാൻദാദിെൻറ ബാറ്റ് സുവർണവാളായി. പന്ത് സിക്സർ പറത്തി ദേശീയ ഹീറോ ആയി മാറിയ നിമിഷം.
ജനുവരി: ചെന്നൈ (ടെസ്റ്റ്)
സചിെൻറ സെഞ്ച്വറിയിലും ഇന്ത്യ തോറ്റുപോയൊരു ടെസ്റ്റ്. ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ജയിക്കാൻവേണ്ടത് 271റൺസ്. സചിൻ 136 റൺസുമായി ഇന്ത്യയെ വിജയത്തിനരികിലെത്തിച്ചു. പക്ഷേ, സഖ്ലെയ്ൻ മുഷ്താഖ് അപ്രതീക്ഷിതമായാണ് കളി വഴിതിരിച്ചത്. എട്ടു പേർ ഒറ്റയക്കത്തിൽ പുറത്തായതോടെ ഇന്ത്യ 12 റൺസിന് തോറ്റു. ഡ്രസിങ് റൂമിൽ കരഞ്ഞു നിന്ന സചിൻ മാൻ ഒാഫ് ദി മാച്ച് പുരസ്കാരം സ്വീകരിക്കാൻ പോലുമെത്തിയില്ല.
ഒക്ടോബർ: സിയാൽകോട്ട്
ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട അതേദിനമായിരുന്നു സിയാൽകോട്ടിലെ മത്സരം. ദിലീപ് വെങ്സർക്കറും രവിശാസ്ത്രിയും ബാറ്റ് ചെയ്യുന്നതിനിടെയാണ് വാർത്തയെത്തിയത്. ഉടൻ മത്സരം നിർത്തിവെക്കാൻ പാക് പ്രസിഡൻറ് സിയാവുൽ ഹഖിെൻറ ഉത്തരവ്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറും ഇതുതന്നെ ആവശ്യപ്പെട്ടു. ‘34 വർഷം കടന്നുപോയി. പക്ഷേ, ആ ദിനം ഇന്നും മറക്കില്ല’ -ഗവാസ്കർ ഒാർക്കുന്നു.
സെപ്റ്റംബർ: ജൊഹാനസ് ബർഗ് (ട്വൻറി 20)
പ്രഥമ ട്വൻറി20 ലോകകപ്പ് ഫൈനൽ. സമ്മോഹനമായ കിരീടപ്പോരാട്ടത്തിൽ നായകൻ മിസ്ബാഹുൽ ഹഖിെൻറ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പാകിസ്താൻ വിജയം കൊതിച്ച നിമിഷം. എന്നാൽ, ജോഗീന്ദർ ശർമ എറിഞ്ഞ പന്തിൽ ഷോട്ട് ഉയർന്നുപറന്നപ്പോൾ ഹഖ് ശ്രീശാന്തിെൻറ പിടിയിൽ. എം.എസ്. ധോണിയുടെ ഇന്ത്യക്ക് പുതു ക്രിക്കറ്റിൽ ലോക കിരീടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.