സൂപ്പർ ഫോർ പോരാട്ടങ്ങൾ ഇന്ന് മുതൽ; ഇന്ത്യ ബംഗ്ലാദേശിനെതിരെ
text_fieldsദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഹോേങ്കാങ്ങിനെയും പാകിസ്താനെയും തകർത്ത് ഗ്രൂപ് ‘എ’ ജേതാക്കളായാണ് ഇന്ത്യയുടെ വരവ്. ഗ്രൂപ് ‘ബി’യിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്. വിജയത്തുടർച്ചക്കിടയിൽ പരിക്കാണ് രോഹിത് ശർമയെയും സംഘത്തെയും വലക്കുന്നത്. പാകിസ്താനെതിരെ തിളങ്ങിയ ഭുവനേശ്വർ കുമാറിന് വിശ്രമം നൽകുകയാണെങ്കിൽ പേസർ ഖലീൽ അഹമ്മദ് പകരക്കാരനായെത്തും. നായകൻ രോഹിത് ശർമയും സഹ ഒാപണർ ശിഖർ ധവാൻ, അമ്പാട്ടി രായുഡു എന്നിവർ ഫോമിലാണെന്നത് ആത്മവിശ്വാസമാവും.
ഇന്ത്യ ‘പരിക്കിൽ’
ദുബൈ: ഏഷ്യാകപ്പിൽ വെള്ളിയാഴ്ച ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യൻ ടീമിൽ പാകിസ്താനെയും ഹോേങ്കാങ്ങിനെയും നേരിട്ട സംഘത്തിലെ മൂന്നുപേരുണ്ടാകില്ല. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർ ഷർദുൽ ഠാകുർ, സ്പിന്നർ അക്സർ പേട്ടൽ എന്നിവർ പരിക്കുമൂലം ടീമിൽനിന്ന് പിന്മാറി. പാണ്ഡ്യക്ക് പകരം ദീപക് ചഹാറും അക്സറിന് പകരക്കാരനായി രവീന്ദ്ര ജേദജയും ഷർദുലിെൻറ ചുമതല വഹിക്കാൻ സിദ്ദാർഥ് കൗലും ടീമിനൊപ്പം ചേർന്നു.
ബുധനാഴ്ച പാകിസ്താനെതിരായ മത്സരത്തിനിടെ പുറംവേദന കാരണം ബൗളിങ്ങിനിടെ വീണ പാണ്ഡ്യ സ്ട്രച്ചറിലാണ് ഗ്രൗണ്ട് വിട്ടത്. കടുത്ത വേദന അനുഭവപ്പെട്ട താരം ചികിത്സയിലാണ്. പാകിസ്താനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് അക്സറിന് പരിക്കേറ്റത്. ഇടതു ൈകയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സ്പിന്നർക്ക് വിശ്രമം അനിവാര്യമാണ്. ഹോേങ്കാങ്ങിനെതിരായ മത്സരശേഷം ഇടുപ്പ് വേദന അനുഭവപ്പെട്ട ഷർദുലിനും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.