മുഹമ്മദ് ഷഹ്സാദിന് സെഞ്ച്വറി: ഇന്ത്യക്ക് 253 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ അഫ്ഗാനെതിരെ ഇന്ത്യക്ക് 253 റൺസ് വിജയലക്ഷ്യം. ഓപണർ മുഹമ്മദ് ഷെഹ്സാദിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയും മുഹമ്മദ് നബിയുടെ 12–ാം അർധസെഞ്ചുറിയും ചേർന്നപ്പോഴാണ് അഫ്ഗാൻ ഇന്ത്യക്കെതിരെ മികച്ച ടോട്ടലുയർത്തിയത് (252/8). ഷെഹ്സാദ് (124), നബി (64) എന്നിവർ തന്നെയാണ് ടീം ടോട്ടലിൻറെ ബഹുഭൂരിഭാഗവും നേടിയെടുത്തത്.
ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജാവേദ് അഹ്മദി(5), റഹ്മത്ത് ഷാ(3), അസ്ഗർ അഫ്ഗാൻ(0), ഹഷ്മത്തുള്ല ഷാഹിദി (0) എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല. ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോഴും ഇന്ത്യൻ ബൗളർമാർക്കെതിരെ മികച്ച പ്രകടനമാണ് ഷെഹ്സാദ് പുറത്തെടുത്തത്. ഷെഹ്സാദ് സെഞ്ചുറിയിലേക്കെത്തുമ്പോൾ അഫ്ഗാൻ സ്കോർ ബോർഡിലുണ്ടായിരുന്നത് 131 റൺസ് മാത്രമായിരുന്നു. രവീന്ദ്ര ജഡേജ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. 116 പന്തിൽ 11 ബൗണ്ടറിയും ഏഴു സിക്സും അടങ്ങുന്നതാണ് ഷെഹ്സാദിൻെറ ഇന്നിങ്സ്.
ക്യാപ്റ്റനായി ധോണി
ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റൻ സ്ഥാനത്ത് മഹേന്ദ്രസിങ് ധോണി തിരിച്ചെത്തിയെന്നതാണ് മത്സരത്തിൻെറ പ്രത്യേകത. ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഹി വീണ്ടും നായകനായത്. 199 മത്സരങ്ങളിൽ ക്യാപ്റ്റനായിരുന്ന ധോണി ഈ മത്സരത്തോടെ നേട്ടം ഇരട്ടസെഞ്ച്വറിയാക്കി. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലാണ് ധോണി അവസാനമായി നായകനായത്. എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച നായകനാണ് ധോണി.
രണ്ടു മത്സരങ്ങളും ജയിച്ച് ഫൈനലുറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ രണ്ടു കളികളും തോറ്റ് പുറത്തായ അഫ്ഗാന് ആശ്വാസം തേടിയുള്ള പോരാട്ടമാണിത്. ഞായറാഴ്ച പാകിസ്താനെ ഒമ്പതു വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. അഫ്ഗാനാവെട്ട മൂന്നു റൺസിന് ബംഗ്ലാദേശിനോട് തോൽക്കുകയായിരുന്നു.
കളിച്ച നാലു കളികളും ആധികാരികമായി ജയിച്ച ടീം മിന്നുന്ന ഫോമിലാണ്. ഗ്രൂപ് റൗണ്ടിൽ ഹോേങ്കാങ്ങിനെയും പാകിസ്താനെയും സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെയും പാകിസ്താനെയും തോൽപിച്ച ഇന്ത്യക്ക് നിലവിലെ ഫോമിൽ അഫ്ഗാൻ ഒത്ത എതിരാളികളാവില്ല. എന്നാൽ, ഫൈനലിൽ എത്തിയതിെൻറ ആലസ്യം ടീമിനെ പിടികൂടുകയും പോരാളികളായ അഫ്ഗാൻ ജയത്തിനായി രണ്ടും കൽപിച്ച് ഇറങ്ങുകയും ചെയ്താൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ല. വെള്ളിയാഴ്ചത്തെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ബുധനാഴ്ച അറിയാം. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള സൂപ്പർ േഫാറിലെ അവസാന അങ്കത്തിൽ ജയിക്കുന്നവർക്ക് കലാശപ്പോരാട്ടത്തിന് അർഹത നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.