ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിര ബംഗ്ലാദേശ്; പാകിസ്താനെതിരെ 37 റൺസ് വിജയം
text_fieldsഅബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനൽ എതിരാളികളെ നിർണയിക്കുന്ന സൂപ്പർ േഫാർ പോരിൽ ബംഗ്ലാദേശിന് മിന്നും വിജയം. ബംഗ്ലാദേശിനെതിരെ 240 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് 50 ഒാവറിൽ ഒമ്പത് വിക്കറ്റിന് 202 റൺസ് എടുക്കാനാണ് സാധിച്ചത്. സ്കോർ: ബംഗ്ലാദേശ് 239/10 (48.5 ഒാവർ) പാകിസ്താൻ 202/9 (50 ഒാവർ).
പാക് താരങ്ങളായ ഇമാമുൽ ഹഖ് (83), ആസിഫ് അലി (31), ശുഹൈബ് മാലിക് (30), സർഫ്രാസ് അഹമ്മദ് (10), ഷദാബ് ഖാൻ (4), ഫഖർ റഹ്മാൻ (1), ബാബർ അസം (1) റൺസുകൾ എടുത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മുശ്ഫിഖുർ റഹീം (99), മുഹമ്മദ് മിഥുൻ (60) എന്നിവരുടെ പ്രകടനത്തിലാണ് പെരുതാവുന്ന സ്കോറിലേക്കെത്തിയത്. തകർച്ചയോടെയാണ് കടുവകൾ ബാറ്റിങ് തുടങ്ങിയത്. ആദ്യ അഞ്ചു ഒാവറുകൾക്കുള്ളിൽ തന്നെ മൂന്ന് പ്രധാന താരങ്ങളെ പാക് ബൗളർമാർ പുറത്താക്കി. ഒാപണർമാരായ ലിറ്റൺ ദാസിനെയും (6), സൗമ്യ സർക്കാറിനെയും (0) പറഞ്ഞയച്ച് ജുനൈദ് ഖാനാണ് വേട്ട തുടങ്ങിയത്.
മുഅ്മിനുൽ ഹഖിനെ (5) ഷഹീൻ അഫ്രീദി ബൗൾഡാക്കുകയും ചെയ്തതോടെ മൂന്നിന് 12 എന്ന നിലയിൽ ബംഗ്ലാദേശ് വൻ തകർച്ച മണത്തു. എന്നാൽ, നാലാം വിക്കറ്റിൽ മുശ്ഫിഖുറും മിഥുനും 144 റൺസിെൻറ പാട്ണർഷിപ്പൊരുക്കിയത് ടീമിെൻറ നെട്ടല്ലായി.
മിഥുൻ ഹസൻ അലിക്ക് റിേട്ടൺ ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ ഇംറുൽ ഖൈസും (9) മടങ്ങി. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ മുശ്ഫിഖുർ (99) അഫ്രീദിയുടെ പന്തിൽ മടങ്ങിയതോടെ ബംഗ്ലാദേശ് 239ന് കെട്ടടങ്ങി. പാകിസ്താനായി ജുനൈദ് ഖാൻ നാലും ഷഹീൻ അഫ്രീദി, ഹസൻ അലി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.