ഏഷ്യാകപ്പ്: ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ ഇന്ന്
text_fieldsദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ വെള്ളിയാഴ്ച കിരീടപ്പോരാട്ടം. തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യയും, പാകിസ്താെൻറ വഴിയടച്ചു വരുന്ന ബംഗ്ലാദേശും തമ്മിലാണ് വൻകരയുടെ ക്രിക്കറ്റ് കിരീടത്തിനായുള്ള അങ്കം. സൂപ്പർ ഫോറിൽ രണ്ട് ജയവും അഫ്ഗാനെതിരായ ‘ടൈ’യുമായി ഇന്ത്യ ഒന്നാം സ്ഥാനത്തോടെയാണ് ഫൈനൽ ബർത്തുറപ്പിച്ചത്. എന്നാൽ, ഇന്ത്യക്ക് മുന്നിൽ അടിതെറ്റിയ ബംഗ്ലാദേശ് പിന്നീടുള്ള പോരാട്ടങ്ങളിൽ അഫ്ഗാനിസ്താനെയും (മൂന്ന് വിക്കറ്റ്), ബുധനാഴ്ചത്തെ ‘സെമിഫൈനൽ’ അങ്കത്തിൽ പാകിസ്താനെയും (37 റൺസ്) വീഴ്ത്തി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടി.
ഫൈനൽ റീേപ്ല
ഏഷ്യാകപ്പിൽ ആറുതവണ ചാമ്പ്യന്മാരാണ് ഇന്ത്യ. അഞ്ചുവട്ടം ഏകദിനങ്ങളിലും 2016ൽ ട്വൻറി20യിലും കിരീടമണിഞ്ഞവർ. എന്നാൽ, രണ്ടുതവണ ഫൈനലിൽ കീഴടങ്ങിയ ബംഗ്ലാദേശിെൻറ ലക്ഷ്യം കന്നിക്കിരീടമാണ്. 2012 ഏകദിന ഫോർമാറ്റിൽ പാകിസ്താനോടും, 2016 ട്വൻറി20 ഫോർമാറ്റിൽ ഇന്ത്യയോടും തോറ്റവർക്ക് ഇതൊരു കണക്കുതീർക്കൽ മത്സരംകൂടിയാണ്. രണ്ടുവർഷം മുമ്പ് ഇന്ത്യക്കെതിരെ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചെങ്കിലും ശിഖർ ധവാനും വിരാട് കോഹ്ലിയും നടത്തിയ പ്രകടനത്തിലൂടെ എട്ടു വിക്കറ്റിനാണ് കിരീടം അടിയറവു പറഞ്ഞത്. ഇക്കുറി, സൂപ്പർ ഫോറിൽ ഇന്ത്യയോട് തോൽവി ആവർത്തിച്ചെങ്കിലും ഫൈനലിനിറങ്ങുേമ്പാൾ പ്രതീക്ഷകൾക്ക് കുറവില്ല.
പരിക്കേറ്റ ബംഗ്ലാ
പാകിസ്താനെ വീഴ്ത്തി ആത്മവിശ്വാസം നിറച്ച ബംഗ്ലായെ പരിക്കാണ് അലട്ടുന്നത്. ഒാപണർ തമിം ഇഖ്ബാൽ നേരത്തേതന്നെ പുറത്തായി. തൊട്ടുപിന്നാലെയാണ് ഒാൾറൗണ്ടർ ഷാകിബുൽ ഹസൻ വിരലിന് പരിക്കേറ്റ് പിൻവാങ്ങുന്നത്. ഒരു സെഞ്ച്വറി ഉൾപ്പെടെ 297 റൺസെടുത്ത മുഷ്ഫിഖുർറഹീമാണ് ബാറ്റിങ്ങലെ ആയുധം. എന്നാൽ, അദ്ദേഹത്തെ മാത്രം ആശ്രയിക്കുന്നത് അമിതഭാരവുമാവും. ബൗളിങ്ങിൽ റുബൽ ഹുസൈൻ, മുസ്തഫിസുർ, മഷ്റഫെ മുർതസ എന്നിവർ അപകടകാരികളാണ്.
കിരീടമണിയാൻ ഇന്ത്യ
ഇംഗ്ലണ്ട് പരമ്പര തോൽവിയുടെ നിരാശ മായ്ക്കാൻ കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഒപ്പം, അടുത്ത ലോകകപ്പിനുള്ള തയാറെടുപ്പും. വിരാട് കോഹ്ലിയില്ലാത്ത ടീം കപ്പടിച്ചാൽ സെലക്ടർമാർക്കും ആശ്വാസമാവും. അഫ്ഗാനെതിരെ പുതുമുഖങ്ങൾക്ക് അവസരംനൽകിയപ്പോൾ ടൈയിൽ അവസാനിച്ചതൊഴിച്ചാൽ ടൂർണമെൻറിലുടനീളം ഏകപക്ഷീയമായിരുന്നു ഇന്ത്യയുടെ ജയങ്ങൾ. രോഹിത് ശർമ, ശിഖർ ധവാൻ ബാറ്റിങ്ങ് കൂട്ടും, ബുംറ, ജദേജ, ഭുവനേശ്വർ ബൗളിങ് സംഘവുമെല്ലാം ഉജജ്വല ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.