ആമിറും ആസിഫലിയും പാക് ടീമിലേക്ക്
text_fieldsബ്രിസ്റ്റോൾ: പേസ് ബൗളർ മുഹമ്മദ് ആമിറും മധ്യനിര ബാറ്റ്സ്മാൻ ആസിഫലിയും ലോകക പ്പിനുള്ള പാകിസ്താൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പേസർമാരുടെ മോശം പ്രകടനമാണ് ആമിറിനെ തിരിച്ചുവിളിക്കാൻ പാക് സെലക്ടർമാരെ പ്രേരിപ്പിക്കുന്നതെങ്കിൽ അതേ പരമ്പരയിലെ മികച്ച ബാറ്റിങ്ങാണ് ആസിഫലിക്ക് തുണയാവുന്നത്. ഇരുവരും വരുേമ്പാൾ പേസ് ബൗളിങ് ഒാൾറൗണ്ടർ ഫഹീം അഷ്റഫിനും ഒാപണർ ആബിദലിക്കുമാവും സ്ഥാനം നഷ്ടമാവുക.
നേരത്തേ പ്രഖ്യാപിച്ച 15 അംഗ ടീമിൽ ആമിറിനും ആസിഫലിക്കും ഇടംലഭിച്ചിരുന്നില്ല. എന്നാൽ, അന്തിമ ടീമിനെ പ്രഖ്യാപിക്കാൻ അടുത്ത വ്യാഴാഴ്ച വരെ സമയമുള്ളതിനാലാണ് ടീമിൽ മാറ്റം വരുത്താൻ പാകിസ്താൻ സെലക്ടർമാർ ആലോചിക്കുന്നത്. ആമിർ നിലവിൽ ചിക്കൻപോക്സിെൻറ പിടിയിലാണ്. ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് ആമിറിന് ശാരീരികക്ഷമത വീണ്ടെടുക്കാൻ സാധിക്കുമെന്ന ഉറപ്പ് വൈദ്യസംഘം നൽകുകയാണെങ്കിൽ മാത്രമാവും ടീമിൽ ഉൾപ്പെടുത്തുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ട് അർധശതകങ്ങൾ നേടിക്കഴിഞ്ഞ ആസിഫലി ടീമിെൻറ മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിങ്ങിന് അനുയോജ്യനായിരിക്കും എന്ന വിലയിരുത്തലിലാണ് ടീമിലേക്ക് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.