ഒാസീസിന് ബാറ്റിങ് തകർച്ച, ഏഴിന് 191; അശ്വിന് മൂന്നു വിക്കറ്റ്
text_fieldsഅഡ്ലെയ്ഡ്: ബാറ്റിങ്ങായിരുന്നു കോഹ്ലിയുടെ പ്ലാൻ ‘എ’. ചേതേശ്വർ പുജാരയുടെ സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ ‘എ ’ പ്ലാൻ പൂർണവിജയം കണ്ടില്ല. എന്നാൽ ബുംറ, അശ്വിൻ, ഇഷാന്ത്, ഷമി കൂട്ടിൽ സമർപ്പിച്ച ബൗളിങ് ‘പ്ലാൻ ബി’ സമ്പൂർണ വിജ യമായതോടെ അഡ്ലെയ്ഡ് ഒാവലിൽ ഒന്നാം ടെസ്റ്റിെൻറ കടിഞ്ഞാൺ കോഹ്ലിയുടെ കൈകളിൽ. സന്ദർശകരുടെ ഒന്നാം ഇന്നി ങ്സ് സ്കോറായ 250ന് മറുപടി ആരംഭിച്ച ഒാസീസ് വെള്ളിയാഴ്ച കളി അവസാനിപ്പിക്കുേമ്പാൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ലേക്ക് ചുരുങ്ങി. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിൽ നിന്നും ഇപ്പോഴും 59 റൺസ് അകലം. വിക്കറ്റ് വീഴ്ചക്കിടയിലും ചെറുത്തു നിന്ന ട്രാവിസ് ഹെഡും (61 നോട്ടൗട്ട്), മിച്ചൽ സ്റ്റാർകും (8 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ. അശ്വിൻ മൂന്നും ബുംറ, ഇഷാന്ത് എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ആരോൺ ഫിഞ്ച് (0), മാർകസ് ഹാരിസ് (26), ഉസ്മാൻ ഖ്വാജ (28), ഷോൺ മാർഷ് (2), പീറ്റർ ഹാൻഡ്സ്കോമ്പ് (34), ടീം പെയ്ൻ (5), പാറ്റ് കമ്മിൻ (10) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഒച്ചിനെ േപാലെ ഒാസീസ്
തലേ ദിനം ഒമ്പതിന് 250 റൺസ് എന്ന നിലയിൽ പിരിഞ്ഞ ഇന്ത്യക്ക് വെള്ളിയാഴ്ച ചടങ്ങ് തീർപ്പ് മാത്രമായിരുന്നു ബാക്കി. പാഡണിഞ്ഞ് ക്രീസിലെത്തിയ ഷമിയും ബുറംയും അതേവേഗത്തിൽ മടങ്ങി. നേരിട്ട ആദ്യ പന്തിൽ ഷമി ഹേസൽവുഡിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായതോടെ 250ൽ തന്നെ ഇന്ത്യൻ സ്കോർ അവസാനിച്ചു. തൊട്ടുപിന്നാലെ ഇന്നിങ്സ് ആരംഭിച്ച ആസ്ട്രേലിയയുടെ സകല ആത്മവിശ്വാസവും കളയുന്നതായിരുന്നു തുടക്കം. ഇശാന്ത് ശർമ എറിഞ്ഞ ആദ്യ ഒാവറിലെ മൂന്നാം പന്തിൽ ഒാപണർ ആരോൺ ഫിഞ്ച് പുറത്ത്. മനോഹരമായ ഇൻസ്വിങ്ങറിൽ ഫിഞ്ചിെൻറ കണക്കുകൾ പിഴച്ചു. രണ്ട് സ്റ്റംപും തെറിപ്പിച്ച് ഇന്ത്യക്ക് ആദ്യ ബ്രേക്ക്. ഇതിൽ പിടിച്ചായിരുന്നു കുതിപ്പ്. സ്കോർ ബോർഡ്് ചലിക്കും മുേമ്പ ഒാപണിങ് കൂട്ട് മടങ്ങിയതോടെ ആതിഥേയർ പതറി. എങ്കിലും, രണ്ടാം വിക്കറ്റിൽ ഹാരിസും ഖ്വാജയും പിടിച്ചുനിന്നു. തട്ടിയും മുട്ടിയുമായിരുന്നു റൺവേട്ട. ഒടുവിൽ 22ാം ഒാവറിൽ അശ്വിൻ ഹാരിസിനെ മടക്കി ഇൗ കൂട്ട് പിളർത്തി. എഡ്ജിൽ തട്ടിയ പന്ത് സില്ലി മിഡിൽ മുരളി വിജയുടെ കൈകളിൽ. അതേ സ്പെല്ലിൽ അശ്വിൻ ഷോൺ മാർഷിനെയും (2) മടക്കി.
വൈഡ് എന്ന് തോന്നിയ പന്തിനെ ബാറ്റ് കാട്ടി വലിച്ച മാർഷ് വിക്കറ്റിലേക്കിട്ടു. നാലാം വിക്കറ്റിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച ഖ്വാജയെയും അശ്വിനാണ് പുറത്താക്കിയത്. 128 പന്ത് നേരിട്ട് ക്ഷമയോടെ ബാറ്റ് വീശിയ ഖ്വാജക്ക് ഒരുതവണ മാത്രമേ പിഴച്ചുള്ളൂ. അത് പന്ത് കൈക്കലാക്കുകയും ചെയ്തു. അറൗണ്ട് വിക്കറ്റിൽ ടേണും ബൗൺസും കണ്ടെത്തിയ അശ്വിെൻറ പന്ത് ഗ്ലൗസിലുരുമ്മി പന്തിെൻറ കൈകളിൽ. അമ്പയർ നിഷേധിച്ചെങ്കിലും കോഹ്ലിയുടെ റിവ്യൂ വിജയം കണ്ടു. നാലിന് 87 എന്ന നിലയിൽ തകർന്ന ഒാസീസിനെ ഹാൻഡ്സ്കോമ്പും ട്രാവിസ് ഹെഡും ചേർന്നാണ് പിടിച്ചു നിർത്തിയത്. 33 റൺസിെൻറ ഇൗ കുട്ടുകെട്ടിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ബുംറ അപകടം വിതച്ചു. കോമ്പിനെ ബുംറയും ക്യാപ്റ്റൻ ടിം പെയ്നിനെ ഇശാന്തും മടക്കി അയച്ച് ഇന്ത്യക്ക് തിരിച്ചുവരവ് നൽകി. അപ്പോഴും മറുതലക്കൽ ട്രാവിസ് ഹെഡ് കരുതലോടെ ബാറ്റ്വീശുന്നുണ്ടായിരുന്നു. അശ്വിെൻറ ബുദ്ധിയും ഹെഡിെൻറ ക്ഷമയും ഏറ്റുമുട്ടിയ പോരാട്ടം. ഇശാന്ത് ഒാഫ്സ്റ്റംപിന് പുറത്തായി എറിയുന്ന പന്തുകളെ കാൽമുട്ടിൽ വളഞ്ഞ് എക്്സ്ട്രാകവറിലൂടെ ബൗണ്ടറി കടത്തിക്കൊണ്ട് ഹെഡ് നിലയുറപ്പിച്ചു. വിക്കറ്റ് പെയ്ത്തിനിടയിലും ധീരമായി നേടിയ അർധസെഞ്ച്വറിയുമായി (149 പന്തിൽ 61) അദ്ദേഹം കങ്കാരുപ്പടയെ തോളിലേറ്റി.
2.17
സ്വന്തംമണ്ണിൽ വിറച്ചുപോയ ഒാസീസിസിെൻറ റൺ നിരക്ക് 2.17. 1990ന് ശേഷം നാട്ടിൽ കങ്കാരുപ്പടയുടെ ഏറ്റവും കുറഞ്ഞ റൺനിരക്കാണിത്. 1994 ദക്ഷിണാഫ്രിക്കക്കെതിരെ സിഡ്നിയിലായിരുന്നു (2.06) റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.